തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ല; ‘അമ്മ’യില്‍ അംഗമല്ലന്ന് നടി ഭാവന

താരസംഘടനയായ ‘അമ്മ’യുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. നിലവിൽ താൻ ‘അമ്മ’യിൽ അംഗമല്ലെന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഭാവന മാധ്യമങ്ങളോടു പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. 159 വോട്ടുകൾ നേടി നടി ശ്വേത മേനോൻ ആണ് ‘അമ്മ’ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ടെന്നും, അമ്മയില്‍ നിന്ന് പുറത്തു പോയവര്‍ തിരിച്ചുവരണമെന്നും ശ്വേത പറഞ്ഞിരുന്നു.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കുന്നത് സംഘടനയുടെ അടിയന്തര അജന്‍ഡയിലില്ലെന്നും രാജിവെച്ചുപോയവർ തിരിച്ചുവന്നാല്‍ സന്തോഷമെന്നും ശ്വേത മേനോൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. അതേസമയം, ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ രാജിവെച്ചുപോയ മുൻ അംഗങ്ങളെ തിരിച്ചെത്തിക്കാനാകുവെന്നും ശ്വേത കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts