കർണാടകയിലെ ജാതിസെൻസെസ് സുതാര്യവും കൃത്യവുമായിരിക്കണം -മല്ലികാർജുൻ ഖാർഗെ

ബംഗളൂരു: കർണാടകയിലെ ജാതിസെൻസെസ് സുതാര്യവും കൃത്യവുമായിരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധികാരത്തിലുള്ള മുഴുവൻ സംസ്ഥാനങ്ങളിലും ജാതിസെൻസസ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടക  മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് ജാതി സെൻസെസ് സംബന്ധിച്ച് കർശന നിർദേശം അദ്ദേഹം നൽകിയത്.

കൃത്യമായ രീതിയിൽ ജാതിസെൻസെസ് നടത്തിയില്ലെങ്കിൽ അത് സംസ്ഥാനത്തിന്റെ സൽപേരിനെ ബാധിക്കും. ലോക്സഭ പ്രതി​പക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പോലും അത് തിരിച്ചടിയുണ്ടാക്കും. ക്രെഡിറ്റുണ്ടാക്കാൻ മാത്രം ജാതിസെൻസെസ് നടത്തരുതെന്നും ഖാർഗെ പറഞ്ഞു.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും കർണാടകയിലുണ്ട്. അവർക്കെതിരെ നടപടിയെടുക്കണം. ജാതി സെൻസെസിലൂടെ ലിംഗായത്ത് സമൂഹത്തിലെ സാധാരണക്കാരെ സഹായിക്കാൻ കഴിയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts