ലെവൻഡോസ്കിക്ക് പകരമെത്തുക ഡയസ്; നിർണായക നീക്കവുമായി ബാഴ്സ

മാഡ്രിഡ്: ലിവർപൂളിന്റെ കൊളംബിയൻ മുന്നേറ്റതാരം ലുയീസ് ഡയസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ബാഴ്സലോണ. ലമീൻ യമാലിനും റഫീന്യക്കുമൊപ്പം ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു മുന്നേറ്റതാരത്തെ കൂടാരത്തിലെത്തിക്കാനാണ് പദ്ധതിയെന്ന് സ്​പോർട്ടിങ് ഡയറക്ടർ ഡെക്കോയെ ഉദ്ധരിച്ച് ഇ.സി.പി.എൻ റിപ്പോർട്ട് ചെയ്തു.

28 കാരന് ഇംഗ്ലീഷ് ക്ലബുമായി നിലവിൽ രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. മികച്ച ഫോമിലുള്ള ഡയസ് 17 ഗോളുകളാണ് സീസണിൽ ഇതുവരെ ലിവർപൂളിനായി നേടിയത്. മുൻ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോഡിനേയും അത്ലറ്റിക്ക് ക്ലബ്ബ് താരം നീക്കോ വില്യംസിനേയും എത്തിക്കാൻ നേരത്തെ ബാഴ്‌സ ശ്രമം നടത്തിയിരുന്നെങ്കിലും ഡീൽ നടന്നിരുന്നില്ല.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

അതേസമയം, അടുത്ത സീസണിൽ നവീകരിച്ച ക്യാംമ്പ്നൗ സ്റ്റേഡിയത്തിൽ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്ലബ് പ്രസഡന്റ് ലാപോർട്ട.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts