1.75 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കാറില്‍ കൊണ്ടു വന്ന് ലഹരിവസ്തുക്കള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കൾ മംഗളൂരു ലഹരിവിരുദ്ധസേനയുടെ പിടിയിൽ.

അത്താവർ സ്വദേശി കെ. ആദിത്യ (29), അഡ്യാർ പടവ് സ്വദേശി രോഹൻ സക്കറിയ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ബല്‍മട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഒന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, 8000 രൂപയുടെ കഞ്ചാവ് തൈലം, 16,800 രൂപയുടെ എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഡിജിറ്റല്‍ തൂക്കുയന്ത്രം, 90000 രൂപ വിലവരുന്ന രണ്ട് ഫോണ്‍, ലഹരിവസ്തുക്കള്‍ വില്‍ക്കാൻ ഉപയോഗിച്ചിരുന്ന കാർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.

സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാളിന്റെ നിർദ്ദേശപ്രകാരം നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജ്മത് അലിയും സംഘവുമാണ് ഇവരെ അറസ്റ്റുചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts