കോൺഗ്രസ് നേതാവ് യാസിർ ഖാൻ പത്താന്റെ ഹാവേരിയിലെ ഹോട്ടലിൽ കമ്മീഷൻ റെയ്ഡ്

ബെംഗളൂരു : ഹവേരി ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് തിങ്കളാഴ്ച രാത്രി കോൺഗ്രസ് ഷിഗ്ഗാവ് സ്ഥാനാർത്ഥി യാസിർ ഖാൻ പത്താന്റെ ഹോട്ടലിൽ റെയ്ഡ് നടത്തി. റൈയിഡിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനിരുന്ന 6 ലക്ഷം രൂപയും പിടിച്ചെടുത്തു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബങ്കാപൂർ ടോളിന് സമീപമുള്ള എൻഎച്ച് -4 ൽ യാസിറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഗ്രാൻഡിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തത്. ഇവിടെ നിന്നും 3000 രൂപ വീതമുള്ള കവറുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനായിരുന്നു പണമെന്നാണ് അധികൃതരുടെ വാദം. സംഭവത്തിൽ ബങ്കാപൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ഷിഗാവ് സീറ്റിൽ നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്കെതിരെയാണ് യാസിർ മത്സരിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts