മെട്രോയിൽ ഇനി റീല്‍സും ഡാൻസും പാടില്ല; സിവില്‍ വേഷത്തില്‍ കൂടെ യാത്ര ചെയ്യാൻ പോലീസും സജ്ജം

ഡൽഹി: ഡൽഹി മെട്രോയില്‍ ഇനി യാത്രക്കാര്‍ വീഡിയോ ചിത്രീകരണം നടത്തരുതെന്നും ഡാന്‍സും റീല്‍സും ഷൂട്ട് ചെയ്യരുതെന്നും മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. ഇതിന്റെ ഭാഗമായി സിവില്‍ വേഷത്തിലും യൂണിഫോമിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ തീരുമാനമായി. രണ്ടാഴ്ച്ച മുന്‍പ് ഡൽഹി മെട്രോയില്‍ യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി. മെട്രോയില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കുമെന്നും സിസിടിവി ക്യാമറകളില്ലാത്ത കോച്ചുകളില്‍ എത്രയും വേഗം സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ഡൽഹി മെട്രോയില്‍ മോശം പെരുമാറ്റം നേരിടുന്ന പശ്ചത്താലത്തില്‍ യാത്രക്കാര്‍ക്ക് 155370 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി അറിയിക്കാം. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നിര്‍ദേശമുണ്ട്. ഡാന്‍സും റീല്‍സും മെട്രോയില്‍ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts