ലയണല്‍ മെസി സൗദി ക്ലബിലേക്കോ? മറുപടിയുമായി അച്ഛന്‍ ഹോര്‍ഗെ മെസി

ലയണല്‍ മെസി സൗദി ക്ലബിലേക്കെന്ന റിപ്പോര്‍ട്ട് തള്ളി അച്ഛന്‍ ഹോര്‍ഗെ മെസി. നിലവില്‍ ഒരു ക്ലബുമായും കരാറിലെത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നും ഹോര്‍ഗെ മെസി വ്യക്തമാക്കി. മെസി സൗദി ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് ഹോര്‍ഗെ മെസി രംഗത്തെത്തിയിരിക്കുന്നത്.

  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

സീസണിനു ശേഷം മാത്രമേ ഏത് ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തൂവെന്നും അദ്ദേഹം അറിയിച്ചു. ജൂണില്‍ അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് മെസി നേരത്തേ ക്ലബിനെ അറിയിച്ചിരുന്നു. അതേസമയം ഖത്തര്‍ ലോകകപ്പിനു പിന്നാലെ തന്നെ മെസിക്കായി സൗദി ക്ലബ് അല്‍ ഹിലാല്‍ രംഗത്തെത്തിയിരുന്നു. റൊണാള്‍ഡോക്കൊത്ത പ്രതിയോഗിയെന്ന നിലയില്‍ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് മെസിയെ ടീമിലെത്തിക്കാന്‍ ക്ലബ് മുന്നോട്ടുവന്നത്. മുന്‍ ക്ലബ് ബാഴ്‌സലോണയും മെസിക്കായി രംഗത്തുണ്ടെങ്കിലും ക്ലബിന്റെ സാമ്പത്തികസ്ഥിതി വെല്ലുവിളിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts