രാജ്യത്ത് ആഭ്യന്തരവിമാനയാത്രക്കാർ കൂടുന്നു; ഏ​പ്രി​ലി​ൽ മാ​ത്രം യാത്ര ചെയ്തത് 143.6 ല​ക്ഷം പേർ

ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് കണക്കുകൾ. ഏ​പ്രി​ലി​ൽ മാ​ത്രം ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ 143.6 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് രാ​ജ്യ​ത്തി​ന​ക​ത്ത് പ​റ​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലെ 132 ല​ക്ഷം യാ​ത്ര​ക്കാ​രെ അ​പേ​ക്ഷി​ച്ച് 8.45 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്.

ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ൽ 575.13 ല​ക്ഷം പേ​ർ യാ​ത്ര ചെ​യ്തു. മു​ൻ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 523.46 ല​ക്ഷ​മാ​യി​രു​ന്നു. 9.87 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച​യും 8.45 ശ​ത​മാ​നം പ്ര​തി​മാ​സ വ​ള​ർ​ച്ച​യു​മാ​ണി​ത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്റെ (ഡി.​ജി.​സി.​എ) ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ആ​ഭ്യ​ന്ത​ര വി​പ​ണി വി​ഹി​ത​ത്തി​ൽ 64.1 ശ​ത​മാ​ന​വു​മാ​യി ഇ​ൻ​ഡി​ഗോ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ് (27.2 ശ​ത​മാ​നം), ആ​കാ​ശ എ​യ​ർ (അ​ഞ്ച് ശ​ത​മാ​നം), സ്‌​പൈ​സ് ജെ​റ്റ് (2.6 ശ​ത​മാ​നം) എ​ന്നി​വ​യാ​ണ് പി​ന്നാ​ലെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts