“സ്വകാര്യ ആശുപത്രികളിൽ 78 ശതമാനം കിടക്കകൾ ഒഴിവുണ്ട്”; ആരോഗ്യ വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ ചികിത്സക്കായി ഒരുക്കിയിരിക്കുന്ന കിടക്കകളിൽ  78 ശതമാനം കിടക്കകൾ ഒഴിവുണ്ടെന്നു ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു.

സംസ്ഥാനത്തെ കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് ഇദ്ദേഹം 

നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലും വേണ്ടത്ര കിടക്കകൾ ഒഴിവില്ലാത്തതിന്റെ പേരിൽ പല രോഗികൾക്കും ചികിത്സ വൈകിയതുമായി വാർത്തകൾ വന്ന സന്ദർഭത്തിൽ ആണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത് 

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

നഗരത്തിലെ 72 സ്വകാര്യ ആശുപത്രികളിൽ ആയി 3,331 കിടക്കകൾ കോവിഡ് രോഗികൾക്കായി ഒരുക്കിയിട്ടുണ്ട് അതിൽ 733 കിടക്കകളിൽ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത് എന്ന് അദ്ദേഹം അറിയിച്ചു. ബാക്കി 78 ശതമാനം കിടക്കകളും (2598) ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts