‘കല്യാണ കർണാടകയെ ബെംഗളൂരു പോലെയാക്കണം’ : മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കർണാടകയിലെ പിന്നാക്ക മേഖലയായ കല്യാണ കർണാടകയെ ബെംഗളൂരു, മൈസൂരു നഗരങ്ങൾ പോലെയാക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമാണ് നിർദേശം നൽകിയത്.

കല്യാണ കർണാടക മേഖലയിൽ 440 കോടിയുടെ ആരോഗ്യ ആവിഷ്‍കാര പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്നാണ് മേഖലയെ ബെംഗളൂരു പോ​ലെ ആക്കണമെന്ന ആവശ്യം ഉയർത്തിയത്.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

എസ്.എം കൃഷ്ണ ബെംഗളൂരുവി​നെ സിംഗപ്പൂരാക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ കല്യാണ കർണാടകയെ അത്തരത്തിൽ ആക്കണമെന്ന് ആഗ്രഹമില്ല. എന്നാൽ, മൈസൂരു പോലയോ ബെംഗളൂരു പോലയോ മേഖല​യെ മാറ്റിത്തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിലെ ഏഴ് ജില്ലകളിൽ ആവശ്യത്തിന് ടീച്ചർമാരില്ലാത്തതിനാൽ വലിയ പ്രതിസന്ധി വിദ്യാഭ്യാസരംഗത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts