ബെംഗളൂരു സ്റ്റേഡിയം ദുരന്തം: വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ടു വരാനൊരുങ്ങി ബി.സി.സി.ഐ

മുംബൈ: ബെംഗളുരുവിൽ ആർ.സി.ബിയുടെ വിജയാഘോഷത്തിനിടെ ആളുകൾ മരിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി ബി.സി.സി.ഐ. വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ട് വരാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.

ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ പ്രഭതേജ് സിങ് ഭാട്ടിയ എന്നിവരുടെ നേതൃത്വത്തിലാണ് മാർഗനിർദേശം കൊണ്ടു വരിക. 15 ദിവസത്തിനകം ബി.സി.സി.ഐ ഇക്കാര്യത്തിൽ മാർഗനിർദേശം കൊണ്ടു വരുമെന്നാണ് റിപ്പോർട്ട്.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

നേരത്തെ ബംഗളൂരുവിൽ 11 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ടു വരാൻ ഒരുങ്ങുന്നതെന്ന് ബി.സി.സി.ഐ അറിയിച്ചു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മാർഗനിർദേശം കൊണ്ടു വരുന്നതെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts