ബെംഗളൂരു: ജൂൺ നാലിന് നടന്ന തിക്കിലും തിരക്കിലും 11 പേർ മരിച്ചതിനെത്തുടർന്ന്, സിദ്ധരാമയ്യ ഭരണകൂടം ജനക്കൂട്ട നിയന്ത്രണത്തിനായി പുതിയ നിയമം തയ്യാറാക്കി. ഇവന്റ് മാനേജർമാർക്ക് മൂന്ന് വർഷം വരെ തടവും പരമാവധി 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. കർണാടക ജനക്കൂട്ട നിയന്ത്രണ (പരിപാടികളിലും ബഹുജന സമ്മേളന വേദികളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കൽ) ബിൽ വ്യാഴാഴ്ച മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് തീരുമാനിക്കുമെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു. ബിൽ അനുസരിച്ച്, പരിപാടിയുടെ…
Read MoreTag: bengaluru stampede
ഗോധ്ര സംഭവത്തെ തുടർന്ന് മോദി രാജിവെച്ചിരുന്നോ? ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ ഉയർന്ന രാജി ആവശ്യത്തിൽ പ്രതികരിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : 2000 പേർ മരിച്ച ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ മോദി പദവി രാജിവെച്ചിരുന്നോയെന്ന ചോദ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ ബി.ജെ.പി സിദ്ധരാമയ്യയുടെ രാജി ആവശ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ ദുരന്തത്തിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ദുഃഖവും വേദനയും ഞങ്ങൾ സഹാനുഭൂതിയോടെ കാണുന്നു. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഞങ്ങൾ ഉപയോഗപ്പെടുത്താത്തത്. എന്നിരുന്നാലും, ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 2002-ൽ ഗുജറാത്ത് കലാപത്തിൽ, വിവിധ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം…
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ടു വരാനൊരുങ്ങി ബി.സി.സി.ഐ
മുംബൈ: ബെംഗളുരുവിൽ ആർ.സി.ബിയുടെ വിജയാഘോഷത്തിനിടെ ആളുകൾ മരിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി ബി.സി.സി.ഐ. വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ട് വരാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ പ്രഭതേജ് സിങ് ഭാട്ടിയ എന്നിവരുടെ നേതൃത്വത്തിലാണ് മാർഗനിർദേശം കൊണ്ടു വരിക. 15 ദിവസത്തിനകം ബി.സി.സി.ഐ ഇക്കാര്യത്തിൽ മാർഗനിർദേശം കൊണ്ടു വരുമെന്നാണ് റിപ്പോർട്ട്. നേരത്തെ ബംഗളൂരുവിൽ 11 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ടു വരാൻ ഒരുങ്ങുന്നതെന്ന് ബി.സി.സി.ഐ അറിയിച്ചു. ഭാവിയിൽ ഇത്തരം…
Read Moreപഹല്‍ഗാം ആക്രമണത്തിന് മോദിയുടെ രാജി ആവശ്യപ്പെടുമോ ? സിദ്ധരാമയ്യയുടെ രാജി ആവശ്യത്തില്‍ കര്‍ണാടക മന്ത്രി
ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആരെങ്കിലും ആവശ്യപ്പെടുമോയെന്ന് കര്‍ണാടക പി.ഡബ്യു.ഡി മന്ത്രി സതീഷ് ജാര്‍ക്കിഹോളി. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആര്‍.സി.ബിയുടെ വിജയാഘോഷ ചടങ്ങിനിടെ ആളുകള്‍ മരിച്ചതില്‍ ബി.ജെ.പി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടിരുന്നു. 26 സിവിലിയന്‍മാരാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്.അതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടോ.കോണ്‍ഗ്രസ് സര്‍ക്കാറിനൊപ്പം നില്‍ക്കുകയായിരുന്നു അപ്പോള്‍ ചെയ്തതെന്നും ചിക്കമംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആര്‍.സി.ബി പരിപാടി നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. പരിപാടിക്ക് ആരാണ് അനുമതി തേടിയതെന്നും ആരാണ്…
Read Moreവിധാന്‍സൗധക്ക് മുമ്പിലെ ആര്‍.സി.ബി ആഘോഷത്തെ കര്‍ണാടക പൊലീസ് എതിര്‍ത്തു; സര്‍ക്കാറിന് കത്തയച്ചു
ബെംഗളൂരു: വിധാന്‍ സൗധക്ക് മുന്നിലെ ആര്‍.സി.ബി ആഘോഷത്തെ കര്‍ണാടക പൊലീസ് എതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. ആഘോഷത്തില്‍ ആശങ്കപ്രകടിപ്പിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കര്‍ണാടക സര്‍ക്കാറിന് കത്തെഴുതിയിരുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിധാന്‍സൗധ സെക്യൂരിറ്റിയുടെ ചുമതലയുള്ള ഡി.സി.പി എം.എന്‍ കരിബാസവന ഗൗഡയാണ് പരിപാടിയില്‍ ആശങ്കപ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാറിന് കത്തയച്ചത്. ജൂണ്‍ നാലിനായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ കത്ത്. 10 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കത്ത്. എന്നാല്‍, ഈ കത്ത് ഉള്‍പ്പടെ അവഗണിച്ചാണോ സിദ്ധരാമയ്യ സര്‍ക്കാര്‍ ആര്‍.സി.ബിയുടെ വിജയാഘോഷത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമല്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ…
Read More