ബെംഗളൂരു : 2000 പേർ മരിച്ച ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ മോദി പദവി രാജിവെച്ചിരുന്നോയെന്ന ചോദ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ ബി.ജെ.പി സിദ്ധരാമയ്യയുടെ രാജി ആവശ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഓരോ ദുരന്തത്തിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ദുഃഖവും വേദനയും ഞങ്ങൾ സഹാനുഭൂതിയോടെ കാണുന്നു. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഞങ്ങൾ ഉപയോഗപ്പെടുത്താത്തത്. എന്നിരുന്നാലും, ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
2002-ൽ ഗുജറാത്ത് കലാപത്തിൽ, വിവിധ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം 2,000 നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി നിർദ്ദേശിച്ചിട്ടും, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി തയാറായില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.