നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു : ഭാര്യയുടെ വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. ഖാനപുര താലൂക്കിലെ നന്ദഗഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. നൈറ്റി ധരിച്ചതിനെച്ചൊല്ലിയുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണാജി പാട്ടീൽ എന്നയാളാണ് ഭാര്യ മഞ്ജുള പാട്ടീലിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

എട്ടു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട്ടിൽ സാരിക്ക് പകരം നൈറ്റിയോ ഗൗണോ ധരിക്കുന്നതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം തർക്കം രൂക്ഷമായതോടെ കൃഷ്ണാജി മഞ്ജുളയുടെ ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ശരീരത്തിന്റെ 80 ശതമാനത്തോളം പൊള്ളലേറ്റ മഞ്ജുളയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഗോവയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

സംഭവസമയത്ത് വീട്ടിൽ നിന്നുണ്ടായ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് നന്ദഗഡ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അധാർമ്മിക ബന്ധങ്ങളും ചെറിയ തർക്കങ്ങളും കുടുംബങ്ങളിൽ വലിയ വിള്ളലുകൾ ഉണ്ടാക്കുന്ന സാഹചര്യങ്ങൾക്കിടയിൽ, കേവലം വസ്ത്രധാരണത്തിന്റെ പേരിൽ നടന്ന ഈ കൊലപാതകം വലിയ ഞെട്ടലാണ് പ്രദേശവാസികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts