ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ കർണാടകയിൽ ഓട്ടോ നിരക്കുകൾ കുതിച്ചുയരുന്നു

ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ കർണാടകയിൽ ഓട്ടോനിരക്കുകൾ കുതിച്ചുയരുന്നു. നിരോധനത്തിന് പിന്നാലെ ഓട്ടോനിരക്കിൽ 10 രൂപ മുതൽ 70 രൂപ വരെ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഉബർ ഓട്ടോയിൽ ഉൾപ്പടെ നിരക്ക് വർധനയുണ്ടായിട്ടുണ്ടെന്നാണ് ബെംഗളൂരു നിവാസികൾ പറയുന്നത്. കോറമംഗലയിൽ നിന്നും ലാങ്ഫോർഡ് റോഡിലേക്ക് 140 മുതൽ 150 രൂപ വരെയാണ് സാധാണ ഓട്ടോനിരക്ക്. ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം ഇത് 190 രൂപയായി ഉയർന്നു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

അക്ഷയ്നഗറിൽ നിന്നും എം.ജി റോഡിലേക്ക് 170 രൂപയുണ്ടായിരുന്ന ഓട്ടോനിരക്ക് പല ആപുകളിലും 230 രൂപയായി ഉയർന്നു. ഒലയിലും റാപ്പിഡോ ഓട്ടോയിലുമെല്ലാം ഈ വർധനയുണ്ട്. ആപുകളേക്കാൾ കൂടുതൽ നിരക്ക് പല ഓട്ടോ ഡ്രൈവർമാരും നഗരത്തിൽ ഈടാക്കുന്നതായി റിപ്പോർട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts