മെട്രോ സ്റ്റേഷനുകളിൽ അമുൽ ഷോപ്പുകൾ സ്ഥാപിക്കാൻ ബിഎംആർസിഎൽ: എതിർത്ത് പൊതുജനങ്ങൾ

ബെംഗളൂരു: നഗരത്തിലെ പത്ത് പ്രധാന മെട്രോ സ്റ്റേഷനുകളിൽ അമുൽ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിനായി ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡുമായി കരാർ ഒപ്പിട്ടതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) പ്രഖ്യാപിച്ചു.

ഈ വിഷയം നിലവിൽ ചർച്ചയിലാണ്, കർണാടകയുടെ സ്വന്തം കെഎംഎഫ് നന്ദിനി അവിടെ ഉള്ളപ്പോൾ അമുലിന് എന്തിനാണ് അനുമതി നൽകുന്നതെന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട് .

പട്ടണ്ടൂർ അഗ്രഹാര, ഇന്ദിരാനഗർ, ബെന്നിഗനഹള്ളി, ബൈയപ്പനഹള്ളി, ട്രിനിറ്റി, സർ. എം. വിശ്വേശ്വരയ്യ, മജസ്റ്റിക്, നാഷണൽ കോളേജ്, ജയനഗർ, ബനശങ്കരി എന്നീ സ്റ്റേഷനുകളിൽ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിനായി അമുലുമായി കരാർ ഒപ്പിട്ടതായി ബിഎംആർസിഎൽ അവരുടെ ഹൗസ് ജേണലിൽ പരാമർശിച്ചു.

  പ്രധാനമന്ത്രി എത്തിയേക്കും; കാത്ത് കാത്തിരുന്ന നമ്മമെട്രോ യെല്ലോലൈൻ ഉൽഘാടനം ആഗസ്റ്റ് ആദ്യവാരം.

അമുൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനായി ബിഎംആർസിഎൽ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇവ വഴി പാൽ, ചോക്ലേറ്റുകൾ, ഐസ്ക്രീം, ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ വാങ്ങാം. മെട്രോ സ്റ്റേഷൻ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുമെന്നും അവർ പറഞ്ഞു.

ഈ വിഷയം നിലവിൽ വളരെയധികം ചർച്ചാ വിഷയമാണ്, മാത്രമല്ല പൊതുജനങ്ങളുടെ അതൃപ്തിക്കും ഇത് കാരണമായിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള നന്ദിനി അവിടെയായിരിക്കെ ഗുജറാത്തിൽ നിന്നുള്ള അമൂലിന് എന്തിനാണ് അനുമതി നൽകിയതെന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മാത്രമല്ല, ഇത് രാഷ്ട്രീയ സംഘർഷത്തിനും കാരണമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രേക്ക് തകരാറിലായി, അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകൾ കൂട്ടിയിടിച്ചു; 36 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

Related posts

Click Here to Follow Us