കൊച്ചി: എടിഎമ്മിൽ നിന്ന് ചില്ലറ ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. 100, 200 രൂപ നോട്ടുകൾ കൗണ്ടറുകളിൽ തിരിച്ചെത്തിയിരിക്കുകയാണ്. പണം പിൻവലിക്കാനെത്തുന്നവർക്ക് കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാകുന്നതായും പരാതി വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് ബാങ്ക് നിർദേശ പ്രകാരം 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്. എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് സമയപരിധി നൽകിയത്. സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എ.ടി.എമ്മിൽ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണമെന്നാണ്…
Read MoreDay: 18 June 2025
അഹ്മദാബാദ് വിമാന ദുരന്തം ; തിരിച്ചറിഞ്ഞത് 190 മൃതദേഹങ്ങൾ: മലയാളി, രഞ്ജിതയുടെ ഡി.എൻ.എ ഫലം ലഭിച്ചില്ല
അഹ്മദാബാദ്: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഗുജറാത്ത് സർക്കാറാണ് ഈ കാര്യം വ്യക്തമാക്കിയത്. 123 പേർ ഇന്ത്യക്കാരാണ്. ഏഴു പോർചുഗീസ് പൗരന്മാർ, 27 ബ്രിട്ടീഷ് പൗരന്മാർ, ഒരു കാനഡ പൗരൻ, നാല് നാട്ടുകാർ എന്നിങ്ങനെയാണ് നിലവിൽ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ. അതെസമയം മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡി.എൻ.എ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡി.എൻ.എ പരിശോധനകൾ നടത്തുന്നത്. തിരിച്ചറിഞ്ഞ ആളുകളുടെ മൃതദേഹങ്ങൾ വേഗത്തിൽ…
Read Moreകേദാർനാഥ് ട്രെക്കിങ് റൂട്ടിൽ മണ്ണിടിഞ്ഞ് രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്
ഉത്തരാഖണ്ഡ് : കേദാർനാഥ് ക്ഷേത്രത്തിലേയ്ക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്ക്. രാവിലെ 11.20 നാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്. പൊലീസും, എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് മരിച്ചവരെയും, പരിക്കേറ്റവരെയും മലയിടുക്കിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾഛട്ടി ഘട്ടിന് സമീപമുള്ള കുന്നിൻ ചരിവിൽ വെച്ച് തീർഥാടകരുടെയും പോർട്ടർ ഓപ്പറേറ്റർമാരുടെയും മുകളിലേക്ക് പാറകൾ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മരിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്…
Read Moreഎട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ തല്ലിക്കൊന്ന് നാട്ടുകാർ
കൊൽക്കത്ത : എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. പിന്നാലെ കുഞ്ഞിനെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൽ ശ്വാസം മുട്ടി മരിച്ച കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് ഗ്രാമവാസികളിൽ ചിലർ കണ്ടു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന്…
Read Moreസ്വകാര്യ സ്കൂൾ വാൻ മറിഞ്ഞ് 16 കുട്ടികൾക്ക് പരിക്ക്.
ബെംഗളൂരു : ടയർ പഞ്ചറായ സ്കൂൾ വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 16 കുട്ടികൾക്ക് പരിക്കേറ്റു. ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ ഹബ്ബാനകുപ്പെ ഗ്രാമത്തിലെ ഒരു വളവിൽ വാഹനം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച രാവിലെ, പെരിയപട്ടണയ്ക്കടുത്തുള്ള കമ്പലാപൂരിലുള്ള സ്വകാര്യ സ്കൂളിന്റെ വാൻ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ സമയത്താണ് അപകടം സംഭവിച്ചത്. പരിക്കേറ്റ കുട്ടികൾക്ക് ഹുൻസൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി, ചിലരെ കൂടുതൽ ചികിത്സയ്ക്കായി മൈസൂരിലെ കെ.ആർ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസും ഗ്രാമവാസികളും കുട്ടികളെ…
Read Moreകർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുന്നു -പി.സി.മോഹനൻ
ബെംഗളൂരു : കർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുകയാണെന്ന് ബി.ജെ.പി നേതാവ് പി.സി മോഹനൻ. പത്തോളം മെട്രോ സ്റ്റേഷനുകളിൽ നന്ദിക്ക് പകരം സർക്കാർ അമൂലിന് അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ പാലിന്റെ 20% അമുൽ ഉത്പാദിപ്പിക്കുകയും ഇന്ത്യയുടെ ദ്രാവക പാൽ വിപണിയുടെ 30% നിയന്ത്രിക്കുകയും ചെയ്യുന്ന വമ്പൻ സ്ഥാപനമാണ് അമുൽ. കർണാടകയിൽ അമുൽ ഐസ്ക്രീം ഉൾപ്പടെ വിറ്റിട്ടുണ്ടെങ്കിലും പാൽ വിൽപ്പനക്കായി എത്തുന്നത് ആദ്യമാണ്. ഐസ്ക്രീമുമായി എത്തിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ, പാലും മറ്റ് ഉൽപന്നങ്ങളുമായി അമുൽ എത്തിയതോടെ വലിയ പ്രതിഷേധമുണ്ടായി.…
Read Moreപിതാവിന്റെ കൈയില്‍ നിന്ന് താഴേക്ക് വീണ് നാലുവയസുകാരൻ മരിച്ചു
തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് മരണം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്.
Read Moreമെട്രോ സ്റ്റേഷനുകളിൽ അമുൽ ഷോപ്പുകൾ സ്ഥാപിക്കാൻ ബിഎംആർസിഎൽ: എതിർത്ത് പൊതുജനങ്ങൾ
ബെംഗളൂരു: നഗരത്തിലെ പത്ത് പ്രധാന മെട്രോ സ്റ്റേഷനുകളിൽ അമുൽ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിനായി ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡുമായി കരാർ ഒപ്പിട്ടതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) പ്രഖ്യാപിച്ചു. ഈ വിഷയം നിലവിൽ ചർച്ചയിലാണ്, കർണാടകയുടെ സ്വന്തം കെഎംഎഫ് നന്ദിനി അവിടെ ഉള്ളപ്പോൾ അമുലിന് എന്തിനാണ് അനുമതി നൽകുന്നതെന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട് . പട്ടണ്ടൂർ അഗ്രഹാര, ഇന്ദിരാനഗർ, ബെന്നിഗനഹള്ളി, ബൈയപ്പനഹള്ളി, ട്രിനിറ്റി, സർ. എം. വിശ്വേശ്വരയ്യ, മജസ്റ്റിക്, നാഷണൽ കോളേജ്, ജയനഗർ, ബനശങ്കരി എന്നീ സ്റ്റേഷനുകളിൽ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിനായി അമുലുമായി കരാർ…
Read Moreബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ കർണാടകയിൽ ഓട്ടോ നിരക്കുകൾ കുതിച്ചുയരുന്നു
ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ കർണാടകയിൽ ഓട്ടോനിരക്കുകൾ കുതിച്ചുയരുന്നു. നിരോധനത്തിന് പിന്നാലെ ഓട്ടോനിരക്കിൽ 10 രൂപ മുതൽ 70 രൂപ വരെ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉബർ ഓട്ടോയിൽ ഉൾപ്പടെ നിരക്ക് വർധനയുണ്ടായിട്ടുണ്ടെന്നാണ് ബെംഗളൂരു നിവാസികൾ പറയുന്നത്. കോറമംഗലയിൽ നിന്നും ലാങ്ഫോർഡ് റോഡിലേക്ക് 140 മുതൽ 150 രൂപ വരെയാണ് സാധാണ ഓട്ടോനിരക്ക്. ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം ഇത് 190 രൂപയായി ഉയർന്നു. അക്ഷയ്നഗറിൽ നിന്നും എം.ജി റോഡിലേക്ക് 170 രൂപയുണ്ടായിരുന്ന ഓട്ടോനിരക്ക് പല ആപുകളിലും 230 രൂപയായി ഉയർന്നു. ഒലയിലും റാപ്പിഡോ…
Read Moreഗോധ്ര സംഭവത്തെ തുടർന്ന് മോദി രാജിവെച്ചിരുന്നോ? ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ ഉയർന്ന രാജി ആവശ്യത്തിൽ പ്രതികരിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : 2000 പേർ മരിച്ച ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ മോദി പദവി രാജിവെച്ചിരുന്നോയെന്ന ചോദ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ ബി.ജെ.പി സിദ്ധരാമയ്യയുടെ രാജി ആവശ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ ദുരന്തത്തിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ദുഃഖവും വേദനയും ഞങ്ങൾ സഹാനുഭൂതിയോടെ കാണുന്നു. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഞങ്ങൾ ഉപയോഗപ്പെടുത്താത്തത്. എന്നിരുന്നാലും, ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 2002-ൽ ഗുജറാത്ത് കലാപത്തിൽ, വിവിധ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം…
Read More