സ്വകാര്യ ബസിനേക്കാള്‍ കൂടിയ നിരക്ക്: കേരള ആര്‍ടിസിയിലെ ഉത്തര മലബാര്‍ യാത്രക്കാര്‍ നല്‍കേണ്ടി വരുന്നത് കൂടുതല്‍ നിരക്ക്

ബെംഗളൂരു: കേരള ആര്‍ടിസി ഉത്തര മലബാറിലേക്ക് നടത്തുന്ന സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്ക് സ്വകാര്യ ബസ് സര്‍വീസിനെക്കാള്‍ കൂടുതലാണെന്ന പരാതി വ്യാപകം.

ആര്‍ടിസി ടിക്കറ്റ് നിരക്ക് 15% വര്‍ദിപ്പിച്ചതോടെ സംസ്ഥാനത്തെ റൂട്ടില്‍ കേരള ആര്‍.ടിസിയും നിരക്ക് ഉയര്‍ത്തുകയായിരുന്നു.

അതോടെയാണ് പ്രവര്‍ത്തി ദിവസങ്ങളിലെ ടിക്കറ്റ് നിരക്കില്‍ കേരള ആര്‍ടിസിയും സ്വകാര്യ ബസുകളും തമ്മിലുളള അന്തരം വര്‍ദിച്ചത്.

കേരള ആര്‍ടിസിക്ക് കണ്ണൂരിലേക്ക് നോണ്‍ എസി ബസ് സര്‍വീസുകള്‍ മാത്രമാണ് ഉളളത്. പ്രവര്‍ത്തി ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെയുളള സ്വിഫ്റ്റ് ഡീലക്‌സ് ബസില്‍ 650-670 രൂപയും വാരാന്ത്യങ്ങളില്‍ 730-770 രൂപയും സ്വകാര്യ നോണ്‍ എസി നോല്‍ എസി സീറ്റര്‍ ബസുകളില്‍ യഥാക്രമം 550-880 രൂപ വരെയും 900-1100 രൂപയുമാണ്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

അതേസമയം കുറഞ്ഞ നിരക്കില്‍ വിവിധ റൂട്ടുകളിലൂടെ കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തിയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ ആകര്‍ശിക്കുന്നത്.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

കര്‍ണാടക ആര്‍ടിസി കണ്ണൂരിലേക്കുളള എസി സ്ലീപ്പറില്‍ 1100-1230 രൂപയും ഐരാവത് എസിയില്‍ 950-1080 രൂപയും നോണ്‍ എസി രാജഹംസയില്‍ 670-750 രൂപയുമാണ് ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts