ബെംഗളൂരു: ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞു മൂന്ന് വനിതാ കോളേജ് വിദ്യാർത്ഥിനികളെ വിദ്യാർത്ഥികളുടെ മുറിയില്‍ കയറി ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന രമേശാണ് പിടിയിലായത്. ഇയാളുടെ അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികളില്‍ ഒരാള്‍, കേരളത്തില്‍ നിന്നുള്ള രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ട്. മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അത്താഴത്തിന് ശേഷം മുറിയില്‍ ഇരിക്കവേ, പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രതി വാതിലില്‍ മുട്ടി. വിദ്യാർത്ഥി വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ കയറി. പ്രതികള്‍ വാതില്‍ അകത്ത്…
Read MoreDay: 2 February 2025
ബജറ്റിൽ കർണാടകയ്ക്ക് നൽകിയത് ഒഴിഞ്ഞ പാത്രം; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കേന്ദ്ര ബജറ്റില്‍ കർണാടകയ്ക്ക് ഒഴിഞ്ഞ പാത്രമാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബഡ്ജറ്റില്‍ നിരാശരാണെന്നും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കുള്ളതൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നിട്ടും കേന്ദ്ര ബഡ്ജറ്റിന്റെ ചെറിയ വിഹിതം മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ ജലസേചന പദ്ധതികള്‍ക്കുള്ള വിഹിതം കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ അതിലൊന്നും പരിഗണിച്ചില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അപ്പർ ഭദ്ര പദ്ധതി, അപ്പർ കൃഷ്ണ പദ്ധതിക്ക് ഫണ്ട്, നഗരവികസനത്തിന് 5,000 കോടി, റായ്ച്ചൂരിലെ എയിംസ് ആശുപത്രി , ദേശീയപാത, റെയില്‍വേ പദ്ധതികള്‍…
Read Moreസ്ത്രീകളുടെ ശാരീരികക്ഷമതയെ വെല്ലുവിളിച്ച് ബെറ്റ്; മധ്യവയസ്കന് നഷ്ടമായത് 4 ലക്ഷം
ബെംഗളൂരു: സ്ത്രീകളുടെ ശാരീരികക്ഷമതയെ വെല്ലുവിളിച്ച മധ്യവയസ്കന് നഷ്ടമായത് നാല് ലക്ഷം രൂപ. കോലാറിലെ കരഞ്ഞിക്കാട്ടെയിലാണ് സംഭവം. ഫിഫ്ത്ത് ക്രോസില്‍ രാത്രി ഭക്ഷണത്തിനു ശേഷം അയല്‍വാസികള്‍ എല്ലാരും കൂടെ സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ കേദാർനാഥിലേക്കും ബദരീനാഥിലേക്കും തീർഥാടനം നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മധ്യവയ്കനായ അയല്‍വാസി ഇടപെട്ടു. ഒരുപാട് ദൂരം നടക്കാനും ട്രെക്കിംഗും ഒക്കെ ഉള്ളതിനാല്‍ നിങ്ങളെ കൊണ്ടൊന്നും നടക്കില്ല എന്നാണ് അയല്‍വാസി സ്ത്രീകളെ പരിഹസിച്ചത്. ദുഷ്‌കരമായ യാത്ര നടത്താനുള്ള കരുത്തും നിശ്ചയദാർഢ്യവും തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കി സ്ത്രീകള്‍ അദ്ദേഹത്തെ എതിർത്തു. ഇതോടെ ആവേശം മൂത്ത…
Read Moreകന്നഡ എഴുതാൻ കഷ്ടപ്പെട്ട കന്നഡ സാംസ്കാരിക മന്ത്രി! വീഡിയോ വൈറലായിവിദ്യാഭ്യാസ മന്ത്രിയെ
ബെംഗളൂരു: കന്നഡ എഴുതാന്‍ ശ്രമിക്കുന്ന കന്നഡ, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുന്നു. കൊപ്പല്‍ ജില്ലയിലെ കാരട്ടഗി ടൗണില്‍ അങ്കണവാടിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ശിവരാജ് തങ്കഡഗിയാണ് ബോര്‍ഡില്‍ എഴുതാന്‍ ശ്രമിച്ചത്. എ്ന്നാല്‍ ഈ സാഹചര്യത്തില്‍, നന്നായി എഴുതാന്‍ കഴിയാത്തതിനാല്‍ മന്ത്രി മടിച്ചു. പിന്നിൽ നിന്നിരുന്ന അനുഭാവികളോട് എങ്ങനെ എഴുതണം എന്ന് പറഞ്ഞുകൊടുത്ത് അവസാനം എഴുതിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കന്നഡ എഴുതാൻ കഴിയാത്ത ഇവർ…
Read Moreനടി സാമന്ത പ്രണയത്തിൽ
ബോളിവുഡിൽ തന്റേതായ സാന്നിധ്യമറിയിച്ച നടിയാണ് സാമന്ത റൂത്ത്പ്രഭു. സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്. രാജ് നിദിമൊരുവുമായി കൈകോർത്ത് പിടിച്ച് പിക്കിള്‍ബോള്‍ ടൂർണമെന്റില്‍ സാമന്ത എത്തിയതോടെയാണ് ഈ വാർത്തകള്‍ വീണ്ടും സജീവമായത്. ടൂർണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുവരും ഏറെ ആഹ്ലാദത്തോടെ ടൂർണമെന്റിന്റെ ഭാഗമാവുന്നതാണ് ചിത്രങ്ങളിലുള്ളത്.…
Read Moreമുതലയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്
ബെംഗളൂരു: റായ്ച്ചൂരിലെ സർജാപൂരില്‍ മുതലയുടെ ആക്രമണത്തില്‍ കർഷകന് പരിക്കേറ്റു. തടാകത്തില്‍ കാളകളെ കുളിപ്പിക്കുന്നതിനിടെ മഹാനന്ദ എന്ന കർഷകനാണ് മുതലയുടെ കടിയേറ്റത്. വലതുകാലില്‍ ഗുരുതര പരിക്കേറ്റ ഇയാളെ റായ്ച്ചൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയ വനംവകുപ്പ് ജീവനക്കാർ മുതലയെ കണ്ടെത്തി സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. അതേസമയം, തടാകത്തില്‍ മറ്റു രണ്ടു മുതലകള്‍ കൂടിയുണ്ടെന്നും അവയെക്കൂടി വനംവകുപ്പ് പിടികൂടി ആശങ്ക അകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreസർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി
ചെന്നൈ: തമിഴ്‍നാട്ടിലെ സർക്കാർ സ്കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തി. ധർമപുരി ജില്ലയിലെ ഹരൂരിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴ് വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കൂളിലെ 800 ഓളം വിദ്യാർത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിയ ശേഷമാണ് ഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തുന്നത്. തുടർന്ന് അദ്ധ്യാപകർ ഇടപെട്ട് വിദ്യാർത്ഥികള്‍ ഭക്ഷണം കഴിക്കുന്നത് തടയുകയായിരുന്നുവെന്ന് ഹരൂർ എംഎല്‍എ വി സമ്പത്ത് പറഞ്ഞു. ദേഹാസ്വസ്ഥയാണ് അനുഭവപ്പെട്ട ഏഴ് വിദ്യാർത്ഥികളെ ഹരൂരിലെ സർക്കാർ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളെത്തി…
Read Moreപാമ്പൻ പാലം തുറക്കുന്നു; ഉദ്ഘാടനം ഈ മാസം മോദി നിർവഹിക്കും
ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മണ്ഡപത്തെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം തുറക്കുന്നു. തമിഴ്‌നാട്ടിലെ തൈപ്പൂയ ആഘോഷദിവസമായ ഫെബ്രുവരി 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്തേക്കും. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൈപ്പൂയ ദിനത്തിൽ ഉദ്ഘാടനം ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പാമ്പൻ പാലത്തിന് സമാന്തരമായി 2070 മീറ്റർ (6790 അടി) നീളത്തിലാണ് പുതിയ റെയിൽപ്പാലം നിർമിച്ചത്. കടലിന് കുറുകെ 100 സ്പാനുകളാണ് പുതിയ പാലത്തിനുള്ളത്. നിലവിലുള്ള പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമിച്ചത്. കപ്പലുകൾക്ക് കടന്നുപോകാൻ ഒരുഭാഗം…
Read Moreഇനി മെട്രോ സ്റ്റേഷനുകളിൽ സൗജന്യമായി സൈക്കിൾ പാർക്ക് ചെയ്യാം; പദ്ധതി ഉടൻ ആരംഭിക്കും
ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വികലാംഗരുടെ വാഹനം പാർക്ക് ചെയ്യാനും പ്രതേക സ്ഥലങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗ് പ്ലാൻ നഗരവികസന വകുപ്പിന് അടുത്താഴ്ച ബിഎംആർസിഎൽ സമർപ്പിക്കും. നിലവിൽ, സൈക്കിളുകൾക്ക് ഒരു മണിക്കൂറിന് ഒരു രൂപയും മുഴുവൻ ദിവസത്തേക്ക് 10 രൂപയുമാണ് പാർക്കിംഗ് ഫീസ്. പാർക്കിംഗ് ഫീസ് ഒഴിവാക്കുകയും സൈക്കിളുകൾക്ക് പ്രത്യേക പാർക്കിംഗ് സ്ഥലം അനുവദിക്കുകയാണ് ലക്ഷ്യമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഏപ്രിൽ മുതൽ നടപ്പിലാക്കാനാണ് തീരുമാനം.
Read Moreയുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം
മലപ്പുറം: എളങ്കൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സൗന്ദര്യം കുറവെന്ന് പറഞ്ഞും സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്ന് പറഞ്ഞും യുവതിയെ ഭര്‍ത്താവ് പീഡിപ്പിച്ചു എന്നാണ് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇതിന് കൂട്ടുനിന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് ഭര്‍ത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
Read More