വനിതാ കോളേജ് വിദ്യാർത്ഥിനികളുടെ റൂമിൽ കയറി ലൈംഗിക അതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞു മൂന്ന് വനിതാ കോളേജ് വിദ്യാർത്ഥിനികളെ വിദ്യാർത്ഥികളുടെ മുറിയില്‍ കയറി ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന രമേശാണ് പിടിയിലായത്.

ഇയാളുടെ അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികളില്‍ ഒരാള്‍, കേരളത്തില്‍ നിന്നുള്ള രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ട്.

മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.

അത്താഴത്തിന് ശേഷം മുറിയില്‍ ഇരിക്കവേ, പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രതി വാതിലില്‍ മുട്ടി.

  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ

വിദ്യാർത്ഥി വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ കയറി.

പ്രതികള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടി വിദ്യാർത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കുകയും മോശമായി പെരുമാറുകയും ചെയ്തു.

ഈ സമയം , വിദ്യാർത്ഥികള്‍ സഹായത്തിനായി സുഹൃത്തുക്കളെ വിളിച്ചിരുന്നു, അവർ എത്തിയപ്പോള്‍ പ്രതി അവരുടെ ഫോണുകളും പിടിച്ചെടുത്തു.

തുടർന്ന് വിദ്യാർത്ഥികളെ മുട്ടുകുത്തിനിർത്തുകയായിരുന്നു.

ഇതിനിടെ , വിവരമറിഞ്ഞ മറ്റൊരു യുവാവ് എത്തി പുലർച്ചെ 1.30 ഓടെ പോലീസില്‍ വിവരമറിയിച്ചു, ഉടൻ തന്നെ പോലീസ് എത്തി.

  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.

സദാശിവനഗർ സ്‌റ്റേഷനില്‍ നിന്ന് പോലീസ് എത്തിയതോടെ പ്രതിയുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെട്ടു.

ആറുമാസമായി ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാള്‍ വിദ്യാർഥികളെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

പ്രതി രമേശിനെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്
[masterslider id="10"]

Related posts

Click Here to Follow Us