നടി സാമന്ത പ്രണയത്തിൽ 

ബോളിവുഡിൽ തന്റേതായ സാന്നിധ്യമറിയിച്ച നടിയാണ് സാമന്ത റൂത്ത്പ്രഭു.

സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഈ ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഈ അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

രാജ് നിദിമൊരുവുമായി കൈകോർത്ത് പിടിച്ച്‌ പിക്കിള്‍ബോള്‍ ടൂർണമെന്റില്‍ സാമന്ത എത്തിയതോടെയാണ് ഈ വാർത്തകള്‍ വീണ്ടും സജീവമായത്.

ടൂർണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇരുവരും ഏറെ ആഹ്ലാദത്തോടെ ടൂർണമെന്റിന്റെ ഭാഗമാവുന്നതാണ് ചിത്രങ്ങളിലുള്ളത്.

തന്റെ ടീമിനായി സാമന്ത ആർത്തുവിളിക്കുന്നത് രാജ് സന്തോഷത്തെടെ നോക്കുന്നതും ചിത്രങ്ങളില്‍ കാണാം.

സാമന്ത ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
[masterslider id="10"]

Related posts