മുതലയുടെ ആക്രമണത്തിൽ കർഷകന് പരിക്ക് 

ബെംഗളൂരു: റായ്ച്ചൂരിലെ സർജാപൂരില്‍ മുതലയുടെ ആക്രമണത്തില്‍ കർഷകന് പരിക്കേറ്റു.

തടാകത്തില്‍ കാളകളെ കുളിപ്പിക്കുന്നതിനിടെ മഹാനന്ദ എന്ന കർഷകനാണ് മുതലയുടെ കടിയേറ്റത്.

വലതുകാലില്‍ ഗുരുതര പരിക്കേറ്റ ഇയാളെ റായ്ച്ചൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.

സംഭവത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയ വനംവകുപ്പ് ജീവനക്കാർ മുതലയെ കണ്ടെത്തി സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

അതേസമയം, തടാകത്തില്‍ മറ്റു രണ്ടു മുതലകള്‍ കൂടിയുണ്ടെന്നും അവയെക്കൂടി വനംവകുപ്പ് പിടികൂടി ആശങ്ക അകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts