സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി 

ചെന്നൈ: തമിഴ്‍നാട്ടിലെ സർക്കാർ സ്കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തി.

ധർമപുരി ജില്ലയിലെ ഹരൂരിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്.

ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴ് വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

സ്കൂളിലെ 800 ഓളം വിദ്യാർത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിയ ശേഷമാണ് ഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തുന്നത്.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

തുടർന്ന് അദ്ധ്യാപകർ ഇടപെട്ട് വിദ്യാർത്ഥികള്‍ ഭക്ഷണം കഴിക്കുന്നത് തടയുകയായിരുന്നുവെന്ന് ഹരൂർ എംഎല്‍എ വി സമ്പത്ത് പറഞ്ഞു.

ദേഹാസ്വസ്ഥയാണ് അനുഭവപ്പെട്ട ഏഴ് വിദ്യാർത്ഥികളെ ഹരൂരിലെ സർക്കാർ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളെത്തി പാചകപ്പുര സന്ദർശിച്ചു.

ഉദ്യോഗസ്ഥർ പാചകക്കാരില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ധർമപുരി ജില്ലാ കളക്ടർ കെ ശാന്തി ഉച്ചഭക്ഷണ പാചകക്കാരി ശാന്തമ്മാള്‍, സഹായികളായ ഉമാറാണി, ചന്ദ്ര എന്നിവരെ സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts