അഹ്മദാബാദ്: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഗുജറാത്ത് സർക്കാറാണ് ഈ കാര്യം വ്യക്തമാക്കിയത്. 123 പേർ ഇന്ത്യക്കാരാണ്. ഏഴു പോർചുഗീസ് പൗരന്മാർ, 27 ബ്രിട്ടീഷ് പൗരന്മാർ, ഒരു കാനഡ പൗരൻ, നാല് നാട്ടുകാർ എന്നിങ്ങനെയാണ് നിലവിൽ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ. അതെസമയം മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡി.എൻ.എ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡി.എൻ.എ പരിശോധനകൾ നടത്തുന്നത്. തിരിച്ചറിഞ്ഞ ആളുകളുടെ മൃതദേഹങ്ങൾ വേഗത്തിൽ…
Read More