അഹ്മദാബാദ് വിമാന ദുരന്തം ; തിരിച്ചറിഞ്ഞത് 190 മൃതദേഹങ്ങൾ: മലയാളി, രഞ്ജിതയുടെ ഡി.എൻ.എ ഫലം ലഭിച്ചില്ല

അഹ്മദാബാദ്: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഗുജറാത്ത് സർക്കാറാണ് ഈ കാര്യം വ്യക്തമാക്കിയത്.

123 പേർ ഇന്ത്യക്കാരാണ്. ഏ​ഴു പോർചുഗീസ് പൗരന്മാർ, 27 ബ്രിട്ടീഷ് പൗരന്മാർ, ഒരു കാനഡ പൗരൻ, നാല് നാട്ടുകാർ എന്നിങ്ങനെയാണ് നിലവിൽ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

അതെസമയം മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡി.എൻ.എ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുന്നു.

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡി.എൻ.എ പരിശോധനകൾ നടത്തുന്നത്. തിരിച്ചറിഞ്ഞ ആളുകളുടെ മൃതദേഹങ്ങൾ വേഗത്തിൽ കൈമാറും.

എല്ലാവരുടെയും ഡി.എൻ.എ തിരിച്ചറിയൽ വേഗത്തിൽ പൂർത്തിയാകുമെന്ന് അഹ്മദാബാദ് സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts