കേദാർനാഥ് ട്രെക്കിങ് റൂട്ടിൽ മണ്ണിടിഞ്ഞ് രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

ഉത്തരാഖണ്ഡ് : കേദാർനാഥ് ക്ഷേത്രത്തിലേയ്ക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്ക്. രാവിലെ 11.20 നാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്.

പൊലീസും, എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് മരിച്ചവരെയും, പരിക്കേറ്റവരെയും മലയിടുക്കിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.

രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾഛട്ടി ഘട്ടിന് സമീപമുള്ള കുന്നിൻ ചരിവിൽ വെച്ച് തീർഥാടകരുടെയും പോർട്ടർ ഓപ്പറേറ്റർമാരുടെയും മുകളിലേക്ക് പാറകൾ വീഴുകയായിരുന്നു.

  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി

സംഭവസ്ഥലത്ത് നിന്ന് തന്നെ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മരിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംരക്ഷണത്തിലാണ് നിലവിൽ തീർഥാടകരുടെ സഞ്ചാരം തുടരുന്നത്.

പർവത പാതകളിലൂടെ സഞ്ചരിക്കുമ്പോൾ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts