കേദാർനാഥ് ട്രെക്കിങ് റൂട്ടിൽ മണ്ണിടിഞ്ഞ് രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

ഉത്തരാഖണ്ഡ് : കേദാർനാഥ് ക്ഷേത്രത്തിലേയ്ക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്ക്. രാവിലെ 11.20 നാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്. പൊലീസും, എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് മരിച്ചവരെയും, പരിക്കേറ്റവരെയും മലയിടുക്കിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾഛട്ടി ഘട്ടിന് സമീപമുള്ള കുന്നിൻ ചരിവിൽ വെച്ച് തീർഥാടകരുടെയും പോർട്ടർ ഓപ്പറേറ്റർമാരുടെയും മുകളിലേക്ക് പാറകൾ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മരിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്…

Read More
Click Here to Follow Us