ഇനി ചില്ലറയ്ക്ക് വേണ്ടി ഓടി നടക്കേണ്ട ; എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

കൊച്ചി: എടിഎമ്മിൽ നിന്ന് ചില്ലറ ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. 100, 200 രൂപ നോട്ടുകൾ കൗണ്ടറുകളിൽ തിരിച്ചെത്തിയിരിക്കുകയാണ്.

പണം പിൻവലിക്കാനെത്തുന്നവർക്ക് കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട്​ മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക്​ പ്രയാസമുണ്ടാകുന്നതായും പരാതി വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് ബാങ്ക് നിർദേശ പ്രകാരം 100, 200 രൂപ നോട്ട്​ തിരിച്ചെത്തിയത്​.

എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട്​ ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ്​ ബാങ്കുകൾക്ക് റിസർവ്​ ബാങ്ക്​ സമയപരിധി നൽകിയത്​.

  കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു ; മുന്നറിയിപ്പുകൾ അറിയാം

സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എ.ടി.എമ്മിൽ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട്​ വെക്കണമെന്നാണ് നിർദേശം.

മാർച്ച് 31ഓടെ ഇത് 90 ശതമാനമാക്കണം. എ.ടി.എമ്മുകളിൽ പണം വെക്കുന്ന യൂണിറ്റുകളിൽ ഒന്നിൽ വീതമെങ്കിലും പൂർണമായി 100, 200 രൂപ നോട്ട്​​ വെക്കാനാണ്​ ആർ.ബി.ഐ ആവശ്യപെട്ടിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ബാങ്കുകൾ എ.ടി.എമ്മിൽ പണം നിറക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട്​ ​ ശ്രമം തുടങ്ങിയത്. പുതിയ തീരുമാനം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നാണ് ആർബിഐയുടെ കണക്ക് കൂട്ടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ; പകർത്തിയത് വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ : പൊലീസുകാരൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കാർ കുടുംബത്തിനൊപ്പം; രഞ്ജിതയുടെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്

Related posts

Click Here to Follow Us