നഗരത്തിൽ കോവിഡ് കേസുകൾ കുറയുന്നു; പലതരം ആശങ്കകൾ നിലനിൽക്കുന്നു

Covid Karnataka

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോൾ നഗരത്തിലെ കോവിഡ് രോഗികളുടെ എണം ക്രമാധീതമായി കുറയുന്നു. ജൂൺ പകുതി മുതൽ ഘട്ടം ഘട്ടമായി സർക്കാർ അൺലോക്ക് ചെയ്തിരുന്നു. രാത്രി കാല അടച്ചിടൽ മാത്രമാണ് നിലവിലുള്ളത്. പോസിറ്റീവ് കേസുകളുടെ എണ്ണം, മരണനിരക്ക്, പോസിറ്റിവിറ്റി നിരക്ക് എന്നിവയെല്ലാം ദിനംപ്രതി കുറയുന്നുവെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. കോവിഡ് -19 ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ച മൊത്തം രോഗികളുടെ എണ്ണത്തിലും കുറവുണ്ട്.

എന്നിരുന്നാലും, പൊതുജനങ്ങൾ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഈ കഴിഞ്ഞ ലോക്ക്ഡൗൺ കൊണ്ട് നേടിയെടുത്ത രോഗശമനം പരാചയപ്പെടുമെന്നു ഉദ്യോഗസ്ഥരും വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസുകൾ കുറഞ്ഞുവെങ്കിലും നഗരത്തിലെ ശരാശരി വാക്സിനേഷൻ നിരക്കും കുറഞ്ഞു എന്നതാണ് ഉദ്യോഗസ്ഥരെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്.

ഭൂരിഭാഗം ജനങ്ങൾക്കും രണ്ട് ഡോസ് വാക്സിനുകൾ ലഭ്യമാക്കുന്നതിനുള്ള സാഹചര്യങ്ങൾ സർക്കാർ ഏർപ്പെടുത്തി വരുന്നുണ്ട്. ഈ വർഷം ഡിസംബർ വരെയെങ്കിലും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സംസ്ഥാനതല സാങ്കേതിക ഉപദേശക സമിതിയുടെ ഭാഗമായ ഡോ. സി.എൻ മഞ്ജുനാഥ് മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ കാരണം പോസിറ്റീവ് കേസുകളിൽ കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിന്റെ ഫലം 2-3 ആഴ്ചകൾക്കു ശേഷമാണ് അറിയാൻ സാധിക്കുക. ശാരീരിക അകലവും മാസ്ക് മാനദണ്ഡങ്ങളും പാലിക്കുന്നത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം, ഒരു വലിയ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us