സ്വകാര്യ ബസ് മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിൽ

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനം അടച്ചിട്ടപ്പോൾ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലക്കുണ്ടായത് ഏകദേശം 400 കോടിയുടെ നഷ്ട്ടം. കർണാടക സ്റ്റേറ്റ് ബസ് ഔണേഴ്സ് ഫെഡറേഷൻ ആണ് ഈ മേഖല നേരിട്ട നഷ്ടത്തിന്റെ കണക്ക് പുറത്തു വിട്ടത്.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകിയെങ്കിലും അനുകൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്നും ഇതിങ്ങനെ തുടർന്നാൽ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്നും ഭാരവാഹികൾ കൂട്ടി ചേർത്തു.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

കുത്തനെ ഉള്ള ഇന്ധന വിലക്കയറ്റം സർവീസുകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. നഷ്ടം തുടരുന്നതിനാൽ പല ബസ് ഉടമകളും തങ്ങളുടെ പെർമിറ്റുകൾ സർക്കാരിന്  തിരിച്ചു നൽകി.

കർണാടകക്കുള്ളിലെ ദീർഘദൂര യാത്രകകൾക്കും കർണ്ണാകയിലെ ഉൾ ഗ്രാമങ്ങളിലേക്കുള്ള യാത്രകൾക്കും ഭൂരിഭാഗം യാത്രക്കാരും സ്വകാര്യ ബസ്സുകളെയാണ് ആശ്രയിക്കുന്നത്.  മാസങ്ങളോളം ബസ്സുകൾ ഓടാതിരിക്കുകയും വരുമാനം പൂർണമായും ഇല്ലാതാവുകയും ചെയ്തതിനാൽ തുടർന്ന് സർവീസ് നടത്തണമെങ്കിൽ ഒരു വൻ തുക തന്നെ വേണ്ടി വരുമെന്നും ബസ് ഔണേഴ്സ് പറഞ്ഞു.

ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ബസ്സിലെ ജോലിക്കാർക്കുള്ള ശമ്പളം പോലും കൊടുക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നും ഇതിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ആണ് സംഘടനയുടെ തീരുമാനം എന്നും കർണാടക സ്റ്റേറ്റ് ബസ് ഔണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് സുരേഷ് നായക് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts