ബെംഗളൂരു : യെലഹങ്ക, ബ്യാതരായണപുര നിയമസഭ മണ്ഡലങ്ങളിലെ 12 കെട്ടിടങ്ങളിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിച്ച് നഗരസഭ അധികൃതർ.
കൂടുതൽ നിലകളുള്ളതും, അംഗീകൃത പ്ലാനുകളിൽനിന്ന് മാറ്റി സ്ഥാപിച്ചതുമായ കെട്ടിടങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ യെലഹങ്ക സോണൽ കമീഷണർ കരി ഗൗഡ വ്യക്തമാക്കി.
സുരഭി ലേഔട്ട്, മുനേശ്വർ ലേഔട്ട്, ചിക്കബൊമ്മസാന്ദ്ര എന്നീ സ്ഥലങ്ങളിലെ 2400 ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗത്ത് നിയമാനുസൃതമല്ലാതെ നിർമിച്ച മൂന്നാം നിലകൾ പൊളിച്ചുമാറ്റിയതായി ബി.ബി.എം.പി പ്രസ്താവനയിൽ അഭിപ്രയപ്പെട്ടു.
യെലഹങ്ക ന്യൂ ടൗണിൽ അനുവദിച്ചതിൽ നിന്ന് വ്യത്യസ്ഥമായി രണ്ട് നിലകൾക്ക് പുറമേയുള്ള അധിക നില നീക്കം ചെയ്തു.
ശ്രീരാംപുര, ജക്കൂർ, ബാലാജി ലേഔട്ട്, കൊഡിഗെഹള്ളി, വിദ്യാരണ്യപുര എന്നിവിടങ്ങളിലും ഇതേ തരത്തിൽ നടപടികൾ സ്വീകരിച്ചു.
നാലും, അഞ്ചും നിലകൾ സ്ഥാപിച്ച സാഹചര്യത്തിലാണ് പൊളിച്ചു മാറ്റിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതെസമയം അംഗീകൃത കെട്ടിട പദ്ധതികളുടെ ലംഘനം കൂടുതൽ ഉണ്ടായാൽ പൊളിച്ചുമാറ്റലും, പിഴയും ഇനിയും നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.