അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണം; ബെംഗളൂരുവിൽ നിരവധി കെട്ടിടങ്ങൾ പൊളിച്ച് മാറ്റി

ബെംഗളൂരു : യെലഹങ്ക, ബ്യാതരായണപുര നിയമസഭ മണ്ഡലങ്ങളിലെ 12 കെട്ടിടങ്ങളിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിച്ച് നഗരസഭ അധികൃതർ. കൂടുതൽ നിലകളുള്ളതും, അംഗീകൃത പ്ലാനുകളിൽനിന്ന് മാറ്റി സ്ഥാപിച്ചതുമായ കെട്ടിടങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ യെലഹങ്ക സോണൽ കമീഷണർ കരി ഗൗഡ വ്യക്തമാക്കി. സുരഭി ലേഔട്ട്, മുനേശ്വർ ലേഔട്ട്, ചിക്കബൊമ്മസാന്ദ്ര എന്നീ സ്ഥലങ്ങളിലെ 2400 ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗത്ത് നിയമാനുസൃതമല്ലാതെ നിർമിച്ച മൂന്നാം നിലകൾ പൊളിച്ചുമാറ്റിയതായി ബി.ബി.എം.പി പ്രസ്താവനയിൽ അഭിപ്രയപ്പെട്ടു. യെലഹങ്ക ന്യൂ ടൗണിൽ അനുവദിച്ചതിൽ നിന്ന് വ്യത്യസ്ഥമായി രണ്ട് നിലകൾക്ക് പുറമേയുള്ള…

Read More
Click Here to Follow Us