ഓട്ടോറിക്ഷയ്ക്ക് വഴി നൽകിയില്ല; കെഎസ്ആർടിസി ബസ് ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ കൈകാര്യം ചെയ്തു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷന്റെ ( കെഎസ്ആർടിസി ) ബസ് ഡ്രൈവറെ മൂന്ന് പേർ ചേർന്ന് മർദിച്ചു.

ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുര താലൂക്കിലെ മഹദേശ്വര ഗ്രാമത്തിന് സമീപമാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോൺ മുഴക്കിയിട്ടും ഡ്രൈവർ സൈഡ് നൽകിയില്ലെന്നാരോപിച്ച് ബുധനാഴ്ച രാവിലെ ഓട്ടോറിക്ഷ കെഎസ്ആർടിസി ബസിന്റെ പാത തടഞ്ഞു.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർ ഡ്രൈവറുമായി വഴക്കിടുകയും ഉടൻ തന്നെ മർദിക്കുകയും ചെയ്യുകയായിരുന്നു. സംഘർഷം തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ഏതാനും യാത്രക്കാർക്കും മർദനമേറ്റു.

കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡബെലവംഗല പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

ഗോവിന്ദരാജു, ഹനുമന്തരാജു, നരസിംഹരാജു എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ ഡ്രൈവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts