വിധാന്‍സൗധക്ക് മുമ്പിലെ ആര്‍.സി.ബി ആഘോഷത്തെ കര്‍ണാടക പൊലീസ് എതിര്‍ത്തു; സര്‍ക്കാറിന് കത്തയച്ചു

ബെംഗളൂരു: വിധാന്‍ സൗധക്ക് മുന്നിലെ ആര്‍.സി.ബി ആഘോഷത്തെ കര്‍ണാടക പൊലീസ് എതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. ആഘോഷത്തില്‍ ആശങ്കപ്രകടിപ്പിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കര്‍ണാടക സര്‍ക്കാറിന് കത്തെഴുതിയിരുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

വിധാന്‍സൗധ സെക്യൂരിറ്റിയുടെ ചുമതലയുള്ള ഡി.സി.പി എം.എന്‍ കരിബാസവന ഗൗഡയാണ് പരിപാടിയില്‍ ആശങ്കപ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാറിന് കത്തയച്ചത്. ജൂണ്‍ നാലിനായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ കത്ത്. 10 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കത്ത്. എന്നാല്‍, ഈ കത്ത് ഉള്‍പ്പടെ അവഗണിച്ചാണോ സിദ്ധരാമയ്യ സര്‍ക്കാര്‍ ആര്‍.സി.ബിയുടെ വിജയാഘോഷത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമല്ല.

  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചിരുന്നു. ഇത് കര്‍ണാടക സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉയരുന്നതിനും കാരണമായിരുന്നു. ദുരന്തത്തിന് പിന്നാലെ ബംഗളൂരുവിലെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
[masterslider id="10"]

Related posts