ബിസിനെസ്സിന്റെ മറവില്‍ മതപ്രചരണവും നടത്തുന്ന ജ്വല്ലറി ഉടമ? തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികളെ ധ്യാനത്തിന് പറഞ്ഞയക്കാറുണ്ട് എന്ന് തുറന്നു പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മതേതരത്വത്തിന് പ്രസിദ്ധമായ കേരളത്തില്‍ ആരും സ്വന്തം സ്ഥാപനങ്ങളില്‍ മതമോ ജാതിയോ നോക്കിയല്ല തൊഴിലാളികളെ എടുക്കാറുള്ളത് എന്നാണ് പൊതുവേ വിലയിരുത്തല്‍,മാത്രമല്ല തന്റെ തൊഴിലാളികളുടെ വിശ്വാസ പ്രമാണങ്ങളില്‍ സാധാരണ ഗതിയില്‍ ആരും കൈകടത്താറുമില്ല.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇത്തരം വിശ്വാസങ്ങളെ എല്ലാം പോളിച്ചെഴുതുന്നതാണ്.

തന്‍റെ സ്ഥാപനങ്ങളിലെ പത്തും പതിനഞ്ചു തൊഴിലാളികളെ എല്ലാ ആഴ്ചയും ധ്യാനത്തിന് പറഞ്ഞുവിടാറുണ്ട് എന്നാണ് ഒരു വലിയ സ്ഥാപനത്തിന്റെ ഉടമയുടെ ഭാര്യ ഒരു ക്രിസ്തീയ ധ്യാന ഗുരുവിന്റെ മുന്‍പില്‍ അവകാശപ്പെടുന്നത് .വീഡിയോ യിലെ സംഭാഷണങ്ങള്‍ താഴെ കൊടുക്കുന്നു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

“സ്ഥാപനങ്ങളില്‍ നിന്നും എല്ലാ ആഴ്ചയും പത്തു പതിനഞ്ചുപേരെ ധ്യാനത്തിന് വിടുന്നു,ധ്യാനം കൂടിയപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷമായി.ഇപ്പൊ ജപമാല എടുത്തുകൊണ്ടാണ് ഓഫീസിലേക്ക് വരുന്നത്.

ഈ ആഴ്ചയും ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് 15 പേര് വരുന്നുണ്ട്.അപ്പൊ ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കാനായിട്ട് ഈശോ തന്ന ഈ വലിയ അവസരത്തെ ഓര്‍ത്തു നന്ദി പറയുന്നു ഞാന്‍ ,സാക്ഷ്യ പ്പെടുത്തുന്നു.പറയാനൊന്നും എനിക്ക് അറിയില്ലായിരുന്നു.പക്ഷെ ഇവിടെ നിന്നപ്പോള്‍ ഈശോ തന്നെയെന്നോട് പറഞ്ഞു നീ നന്നായിട്ട് സാക്ഷ്യപ്പെടുത്തണം..

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

പെങ്ങളെ ഒന്ന് പരിചയപ്പെടുത്തു.

ഞാന്‍ ജോയ് ആലുക്കാസിന്റെ ഭാര്യാണ്.”

ഈ വിഷയവുമായി ബന്ധപ്പെട്ടു അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ ഫേസ്ബുക്കില്‍ വന്നുകൊണ്ടിരിക്കുകയാണ്.

വീഡിയോ യുടെ ആധികാരികത പരിശോധിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts