പുഴയിൽ നീന്താൻ ഇറങ്ങിയ നാലു പേർ മുങ്ങിമരിച്ചു….

മംഗളൂരു: മൂഡബിദ്രി ശ്യാംഭവി പുഴയിൽ കുളിക്കാനിറങ്ങിയ വരാണ് അപകടത്തിൽ പെട്ടത്.
മോദഷെഡ് സ്വദേശികളായ നിഖിൽ(18),ഹർഷിത(20),സുഭാഷ്(19),രവി(30) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

പാൽ എടുക്ക് ഗ്രാമപഞ്ചായത്തിലെ സ്വദേശി ശ്രീധർ ആചാരിയുടെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളാണ് അപകടത്തിൽപ്പെട്ടത്.

പുഴയോരത്ത് ആയിരുന്നു ശ്രീധരൻ റെ വീട്.പുഴ കണ്ടതോടെ വീട്ടിലെത്തിയ അവർക്ക് നീന്താനുള്ള ആഗ്രഹം അറിയിച്ചു.

  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ

പത്ത് പേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത് നീന്തലറിയാത്ത വരും ഇതിൽ ഉൾപ്പെടുന്നു. നീന്തൽ അറിയാത്ത ഒരാൾ മുങ്ങി താഴ്ന്നതോടെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്.

പിന്നീട് നാട്ടുകാരും അഗ്നിശമന സേനാ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു.

കാണാതായ മറ്റു രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മൂട ബദ്രി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.

മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ വികാസ് കുമാർ എസിപി വെള്ളയപ്പ മൂഡബിദ്രി എസ്ഐ ദിനേശ് കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്
[masterslider id="10"]

Related posts

Click Here to Follow Us