കോവിഡ് രോഗികളെ സഹായിക്കാൻ ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയും.

ബെംഗളൂരു :സാങ്കേതിക വിദ്യയുടെ ശക്തി വിന്യസിച്ചു കൊണ്ട് വിദൂരമായ ലഡാക് മേഖലയിൽ കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നത് നേരിടുന്നതിനുള്ള ശ്രമങ്ങളിൽ ബെംഗളൂരു ആസ്ഥാനമായ ക്ലൗഡ് ഫിസിഷ്യൻ ചേരുന്നു.

സമുദ്രനിരപ്പിൽ നിന്നും 12000 അടി ഉയരത്തിൽ ലഡാക്കിൽ പ്രവർത്തിക്കുന്ന എസ്എൻഎം ഗവൺമെന്റ് ഹോസ്പിറ്റലിലെ ഐസിയു വിഭാഗത്തിനാണ് ബെംഗളൂരുവിലെ സെന്ററിൽ നിന്നും ഐ.സി.യു വിദഗ്ധരുടെയും നഴ്സുമാരുടെയും സേവനം സാങ്കേതികവിദ്യ ഉപയോഗിച്ച് തൽക്ഷണം ലഭ്യമാക്കുന്നത്.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

സാങ്കേതികവിദ്യ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിലെ വൈദഗ്ധ്യക്ഷാമം പരിഹരിക്കുന്നതിന് ശാസ്ത്ര സാങ്കേതിക വകുപ്പ് ക്ലൗഡ് ഫിസിഷ്യൻ ഹെൽത്ത്കെയർ തെരഞ്ഞെടുക്കുകയായിരുന്നു.

സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ഉതകുന്ന തരത്തിൽ നടത്തിയിരിക്കുന്ന ശ്രമങ്ങൾക്കു പലിശരഹിത ഗ്രാൻഡ് കളും വായ്പകളും ലഭിച്ചിട്ടുള്ള കമ്പനികളിലൊന്നാണ് ക്ലൗഡ് ഫിസിഷ്യൻസ്.

ലഡാക്കിലെ എസ് എൻ എം ആശുപത്രിയിൽ സ്പെഷ്യലിസ്റ്റുകൾ ലൂടെ ക്ഷാമം ഉണ്ടെന്ന് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റും ക്ലൗഡ് ഫിസിഷൻ ഹെൽത്ത് കെയർ സ്ഥാപകനും കൂടിയായ ഡോക്ടർ ധ്രുവ ജോഷി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts