ആസിഡ് ആക്രമണം; പരിക്കേറ്റ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി സന്ദർശിച്ചു 

ബെംഗളൂരു: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കഡബ പ്രീ യൂനിവേഴ്സിറ്റി കോളേജിലെ മൂന്നു വിദ്യാർഥിനികളെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു സന്ദർശിച്ചു.

മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ ആൻഡ് റിസർച് സെന്ററിലാണ് അലിന സെബി,അർച്ചന, അമൃത എന്നിവർ ചികിത്സയിൽ കഴിയുന്നത്.

കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി സംസാരിച്ചു.

ആശുപത്രി അധികൃതർക്ക് മികച്ച ചികിത്സക്ക് ആവശ്യമായ നിർദേശം നല്‍കി.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

മാരകമായി പൊള്ളലേറ്റ അനില സെബിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ കന്നട ജില്ലയിലെ മറ്റൊരു കോളേജില്‍ എം.ബി.എ വിദ്യാർഥിയായ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ശിബി (23) നടത്തിയ ആസിഡ് ആക്രമണത്തിലാണ് 17കാരായ വിദ്യാർഥിനികള്‍ക്ക് പരിക്കേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
[masterslider id="10"]

Related posts