ഭർതൃപിതാവിനെ ക്രൂരമായി മർദ്ദിച്ച് മരുമകൾ; സംഭവം പുറത്തറിഞ്ഞത് മകൻ വിദേശത്തു നിന്നും സിസിടിവി യിലൂടെ

ബെംഗളൂരു: പ്രായമായ ഭർതൃപിതാവിനെ മരുമകള്‍ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ. 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ മർദ്ദനമേറ്റത്. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. വായോധികന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകള്‍ ഉമാശങ്കരിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി. ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാള്‍ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത പുറത്തായത്. മാർച്ച്‌ 9 ന്…

Read More

ഗോപി മഞ്ചൂരിക്ക് നിരോധനമില്ല; കൃത്രിമ നിറം ഉപയോഗിക്കുന്നതിന് വിലക്ക് 

ബെംഗളൂരു: സംസ്ഥാനത്ത് ഗോപി മഞ്ചൂരിക്ക് നിരോധനമില്ല. ഗോബി മഞ്ചൂരി തയ്യാറാക്കുമ്പോള്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിറം പൂശിയ പഞ്ഞി മിഠായിയുടെ ഉപയോഗം നിരോധിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കൃത്രിമ നിറത്തിൻ്റെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. നിറമുള്ള പഞ്ഞി മിഠായിയില്‍ അപകടകരമായ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിൻ്റെ യോഗത്തിന് ശേഷം ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. കളർ പഞ്ഞി മിഠായി ഉണ്ടാക്കിയാല്‍ കർശന നടപടി സ്വീകരിക്കും. നിറം ഉപയോഗിക്കാതെ ഉണ്ടാക്കുന്ന പഞ്ഞി മിഠായിയാണ് വില്‍ക്കാൻ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം…

Read More

ആസിഡ് ആക്രമണം; പരിക്കേറ്റ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി സന്ദർശിച്ചു 

ബെംഗളൂരു: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കഡബ പ്രീ യൂനിവേഴ്സിറ്റി കോളേജിലെ മൂന്നു വിദ്യാർഥിനികളെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു സന്ദർശിച്ചു. മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ ആൻഡ് റിസർച് സെന്ററിലാണ് അലിന സെബി,അർച്ചന, അമൃത എന്നിവർ ചികിത്സയിൽ കഴിയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി സംസാരിച്ചു. ആശുപത്രി അധികൃതർക്ക് മികച്ച ചികിത്സക്ക് ആവശ്യമായ നിർദേശം നല്‍കി. മാരകമായി പൊള്ളലേറ്റ അനില സെബിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ…

Read More

നന്മ ബെംഗളൂരു കേരള സമാജം; ശ്രീ ചൈതന്യ വൃദ്ധ സദനം സന്ദർശിച്ചു 

ബെംഗളൂരു: നന്മ ബെംഗളൂരു കേരള സമാജം വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാ ദിന ആഘോഷത്തിൻ്റെ ഭാഗമായി, ശ്രീ ചൈതന്യ വൃദ്ധ സദനം സന്ദർശിക്കുകയും ഗ്യാസ് സ്റ്റൗ ഇഡലി കുക്കർ തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. വനിതാ വിഭാഗം ഭാരവാഹികൾ ബീനപ്രവീൺ, ദീപ സുരേഷ്, പ്രസീന മനോജ്, പ്രീത രാജ്, ലത വിജയൻ,നിസ ജലീൽ,രജനി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. 25 പരം അംഗങ്ങൾ ഈ സന്ദർശനത്തിൽ പങ്കെടുത്തു.

Read More

മാസപ്പിറവി ദൃശ്യമായി ബെംഗളൂരുവിൽ നാളെ റംസാൻ വ്രതാരംഭം.

മാസപ്പിറവി ദൃശ്യമായി ബെംഗളൂരുവിൽ നാളെ റംസാൻ വ്രതാരംഭം. ബെംഗളൂരു : കർണാടകയിലെ പല ഭാഗങ്ങളിലും റമസാൻ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ നാളെ മുതൽ റംസാൻ വൃതം ആരംഭിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു.

Read More

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച്‌ ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ പത്തുപേർക്ക് പരിക്കേറ്റിരുന്നു. എൻഐഎയും പോലീസിന്‍റെ സെൻട്രല്‍ ക്രൈംബ്രാഞ്ചും ചേർന്നാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയുടെ ചിത്രങ്ങള്‍ അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ടിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവർക്ക് 10 ലക്ഷം രൂപയും അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നു.  

Read More

ഇലക്ട്രിക് ലൈനില്‍ തട്ടി വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു;വെന്തു മരിച്ചത് പത്ത് പേര്‍: വീഡിയോ

ഇലക്ട്രിസിറ്റി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് സംഭവം. ബസിലൂടെ വൈദ്യുതി പ്രവഹിച്ചതിനാല്‍ ആളുകള്‍ക്ക് പുറത്തേക്ക് ചാടാനും കഴിഞ്ഞില്ല. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഇലക്ട്രിലൈനില്‍ തട്ടിയതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. #BREAKING high tension electric wire falls on a bus full of passengers Bus catches fire, many people fear dead, CNG bus…

Read More

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഉൾപ്പെടെ 3 ട്രെയിനുകൾ നാളെ മുതൽ

ബെംഗളൂരു: മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മംഗളുരു വന്ദേഭാരത് കൂടാതെ പുതിയതായി പ്രഖ്യാപിച്ച മൈസൂരു- ഡോ.എംജിആർ ചെന്നൈ സെൻട്രല്‍- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി-കൊല്ലം-തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയാണ് നാളെ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. വിഡിയോ കോണ്‍ഫറൻസ് വഴിയാണ് മൂന്ന് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്യുന്നത്. മാർച്ച്‌ 13 മുതല്‍ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു…

Read More

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ആ 19 മത്സരാര്‍ഥികൾ ആരൊക്കെ? പൂർണ വിവരം അറിയാൻ വായിക്കാം

മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 6 ന് ആവേശകരമായ തുടക്കം. കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരിക്കുന്നത്. ഈ സീസണിലെ 19 മത്സരാര്‍ഥികളെക്കുറിച്ച് അറിയാം. 1. യമുന റാണി സീരിയല്‍, സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് യമുന റാണി. ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിറഞ്ഞുനിന്നിരുന്ന താരത്തിന്‍റെ ഫിലിമോഗ്രഫിയില്‍ മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ…

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ മസ്ജിദുകളിൽ തറാവീഹ് നമസ്കാരം

ബെംഗളൂരു: പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ ബെംഗളൂരു ഇസ്ലാഹി സെൻ്റർ മസ്ജിദുകൾ സജ്ജമായി. ശിവാജി നഗർ സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം രാത്രി 8:40നും തുടർന്ന് തറാവീഹ് നമസ്കാരം 9.00 മണിക്കും, ബിടിഎം സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം 8:45 നും, തറാവീഹ് നമസ്കാരം 9.00 മണിക്കും, ഹെഗ്ഡെ നഗർ സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം 8.30 നും തറാവീഹ് നമസ്കാരം 8.45 നും ആരംഭിക്കും. ഇഫ്താർ സംഗമം-24 മാർച്ച്‌ 17 ഉച്ചക്ക്‌ 2 മുതൽശംസ്‌ കൺവെൻഷൻ സെന്റർ, ശിവാജി നഗറിൽ നടക്കും. ബന്ധപ്പെടേണ്ട…

Read More
Click Here to Follow Us