ഭർതൃപിതാവിനെ ക്രൂരമായി മർദ്ദിച്ച് മരുമകൾ; സംഭവം പുറത്തറിഞ്ഞത് മകൻ വിദേശത്തു നിന്നും സിസിടിവി യിലൂടെ

ബെംഗളൂരു: പ്രായമായ ഭർതൃപിതാവിനെ മരുമകള്‍ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ.

87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ മർദ്ദനമേറ്റത്.

മംഗലാപുരം കുലശേഖരത്താണ് സംഭവം.

പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു.

വായോധികന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകള്‍ ഉമാശങ്കരിയെ പോലീസ് അറസ്റ്റ് ചെയ്തു.

മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്.

വിദേശത്തായിരുന്ന ഇയാള്‍ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത പുറത്തായത്.

മാർച്ച്‌ 9 ന് നടന്ന ഈ സംഭവം ഇന്നാണ് പുറത്തറിയുന്നത്.

നിലവില്‍ പരിക്കേറ്റ പത്മനാഭ സുവർണയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭർത്താവിന്റെ ആവശ്യപ്രകാരം പത്മനാഭ സുവർണയുടെ മകള്‍ പ്രിയ സുവർണയാണ് പരാതി നല്‍കിയത്.

കങ്കനാടി നഗർ പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts