തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഉൾപ്പെടെ 3 ട്രെയിനുകൾ നാളെ മുതൽ

ബെംഗളൂരു: മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.

മംഗളുരു വന്ദേഭാരത് കൂടാതെ പുതിയതായി പ്രഖ്യാപിച്ച മൈസൂരു- ഡോ.എംജിആർ ചെന്നൈ സെൻട്രല്‍- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി-കൊല്ലം-തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയാണ് നാളെ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

വിഡിയോ കോണ്‍ഫറൻസ് വഴിയാണ് മൂന്ന് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്യുന്നത്.

മാർച്ച്‌ 13 മുതല്‍ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ റെഗുലർ സർവീസ് ആരംഭിക്കും.

ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും.

തുടർന്നു ബുധൻ ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സർവീസ്.

തിരുപ്പതി-കൊല്ലം -തിരുപ്പതി എക്സ്പ്രസ് ആഴ്ചയില്‍ 2 ദിവസമായിരിക്കും സർവീസ് നടത്തുക.

ബുധൻ, ശനി ദിവസങ്ങളില്‍ കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുപ്പതിയില്‍ നിന്ന് കൊല്ലത്തേക്കും സർവീസുണ്ടാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts