ബെംഗളൂരു : കർണാടകയിൽ വിദ്യാർത്ഥികൾ, യുവാക്കൾ, സംശയം തോന്നുന്ന ആളുകൾ എന്നിവരുടെ ബാഗുകളും, വാഹനങ്ങളും പരിശോധിക്കുന്നതിനായി സിറ്റി പൊലീസ് ആന്റി-സ്റ്റാബിങ് സ്ക്വാഡുകൾ രൂപത്കരിച്ച് പ്രവർത്തനമാരംഭിച്ചു.
കഴിഞ്ഞ ദിവസം സിറ്റി ബസിലെ വിൻഡോ സീറ്റിന് വേണ്ടിയുള്ള വഴക്കിനെത്തുടർന്ന് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് പരിശോധന ശക്തമാക്കുന്നത്.
പ്രായപൂർത്തിയാകാത്ത ആളുകൾ പോലും വാഹനങ്ങളിലും, ബാഗുകളിലും കൊടുവാൾ, കത്തി, വാളുകൾ തുടങ്ങിയ മാരക ആയുധങ്ങൾ സൂക്ഷിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്.
ഗാന്ധി നഗർ റെയിൽവേ ട്രാക്കുകൾക്ക് സമീപം കഴിഞ്ഞ ദിവസം ആളുകളിൽ ഭീതി പരത്തുന്ന തരത്തിൽ വാൾ പ്രദർശിപ്പിച്ചതിന് നഗരത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. നഗരത്തിലെ ക്രമസമാധാനം ശരിയായ രീതിയിൽ കൊണ്ടുപോവുക എന്നതാണ് പരിശോധനയുടെ ലക്ഷ്യമെന്ന് സിറ്റി പൊലീസ് കമീഷണർ ഭൂഷൺ ബോറാസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.