ബെംഗളൂരു : കടുഗോഡി തോട്ടത്തിൽ കൈയേറിയ 4,000 കോടി രൂപ വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിരിച്ച് പിടിച്ച് കർണാടക സർക്കാർ. വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ നിർദേശപ്രകാരമാണ് കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടി.
അതിരുകൾ വേർതിരിച്ച് വേലികൾ സ്ഥാപിക്കുക, ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി തൈകൾ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകത മന്ത്രി ഖാൻഡ്രെ വ്യക്തമാക്കി.
ബംഗളുരുവിൽ വലിയ നഗര വികസനം ഉണ്ടാകുമ്പോൾ നഗരത്തിലെ പച്ചപ്പ് ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകട്ടു.
ഹരിതമേഖലകളെ പ്രധാനപ്പെട്ട വിശ്രമ ഇടങ്ങളായി സംരക്ഷിക്കാൻ ആവശ്യമായ നിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചു. നിയമപ്രകാരം വനഭൂമി കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഖന്ദ്രെ, വനം മന്ത്രിയായി ചുമതലയേറ്റതിന് ശേഷം 128 ഏക്കർ വനഭൂമി കൈയേറ്റങ്ങളാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബംഗളൂരുവിൽ ഒഴിപ്പിച്ചത്. കഴിഞ്ഞ ദിവസം 120 ഏക്കർകൂടി തിരിച്ചു പിടിച്ചതോടെ ആകെ 248 ഏക്കർ തിരിച്ചുപിടിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.