മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി

ചെന്നൈ: പ്രണയപ്പകയിൽ അധ്യാപികയായ മകളെ കൊലപ്പെടുത്തിയ യുവാവിനെ പിതാവും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു. തഞ്ചാവൂരിലെ മേലകലകുടിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മകളെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ അജിത് കുമാർ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകളുടെ പിതാവ് പുണ്യമൂർത്തിയും (53) മൂന്ന് സുഹൃത്തുക്കളും ആയുധങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

പെയിന്റിങ് തൊഴിലാളിയായ അജിത് കുമാറും പുണ്യമൂർത്തിയുടെ മകൾ കാവ്യയും പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധം എതിർക്കുകയും കാവ്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിക്കുകയും ചെയ്തു. ഇതിലുള്ള പകയിൽ 2025 നവംബർ 23-ന് സ്കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ അജിത് കുമാർ വഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊല്ലുകയായിരുന്നു.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ഈ കേസിൽ ജയിലിലായിരുന്ന അജിത് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മകളെ നഷ്ടപ്പെട്ട പുണ്യമൂർത്തി അജിത്തിനോട് പകരം വീട്ടാൻ സുഹൃത്തുക്കളായ ലോകേഷ്, രാമലിംഗം, കറുപ്പയ്യ എന്നിവരുടെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ അജിത് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം നാലംഗ സംഘം ആയുധങ്ങളോടെ നേരെ പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts