ഗാന്ധി വിരുദ്ധ പരാമർശം നടത്തിയ അനന്ത് കുമാർ ഹെഗ്ഡെക്ക് കേന്ദ്ര നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്.

ബെംഗളുരു : ഗാന്ധിവിരുദ്ധ പരാമർശം നടത്തിയതിന് ഉത്തര കന്നഡയിൽനിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെയ്ക്ക് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടിസ്.

മഹാത്മാ ഗാന്ധി നയിച്ച ഇന്ത്യൻ സ്വാതന്ത്യ സമരത്തെ നാടകമെന്നു വിശേഷിപ്പിച്ച എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കിയതിനിടെയാണു തീരുമാനം.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

അച്ചടക്കനടപടിയുടെ ഭാഗമായി ബിജെപി പാർലമെന്ററി പാർട്ടി യോഗങ്ങളിൽനിന്നു
ഹെഗ്ഡെയെ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്.

ബെംഗളുരുവിൽ പൊതുപരിപാടിക്കിടെ
ശനിയാഴ്ചയാണ്, ബ്രിട്ടിഷുകാരുടെ
ഒത്താശയോടെയാണു സ്വാതന്ത്ര്യസമരം നടന്നതെന്നും നിരാശ ബാധിച്ചാണ് അവർ
ഇന്ത്യ വിട്ടതെന്നും ഹെഗ്ഡെ പ്രസ്താവിച്ചത്.

ഇത്തരത്തിൽ ലഭിച്ച സ്വാതന്ത്യത്തിന്റെ പേരിലാണ് ചില നേതാക്കളെ മഹാത്മാവെന്നു വിളിക്കുന്നതെന്നും ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ സോപാധികം മാപ്പപേക്ഷിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹെഗ്ഡെ ഇനിയും തയാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts