15 ലക്ഷത്തിന്റെ കടം,മാനഹാനി ഭയന്ന് അമ്മയെ കുത്തിക്കൊന്ന് ടെക്കിയായ യുവതി;അനുജൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ബെംഗളുരു : 15 ലക്ഷത്തോളം രൂപ കടം ഉള്ളതിനാൽ മാനഹാനി ഭയന്ന് സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതി (33) തന്റെ മാതാവിനെ കുത്തിക്കൊലപ്പെടുത്തി.

അനുജനെ ആക്രമിച്ചു എങ്കിലും രക്ഷപ്പെട്ട് ഇപ്പോൾ ചികിൽസയിലാണ്.

കഴിഞ്ഞ ഞായറാഴ്ച കൃഷ്ണ രാജ പുരത്തിന് സമീപം രാമമൂർത്തി നഗറിൽ ആണ് സംഭവം.

രാവിലെ 5 മണിയോടെ നിർമ്മല (54) നെ മകളായ അമൃത മൂർച്ചയുള്ള വസ്തു കൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

സഹോദരനായ സി.ഹരീഷിന്റെ മുറിയിലേക്ക് അതിക്രമിച്ച് കടന്നു വന്ന സഹോദരിയോട് എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ആരാഞ്ഞപ്പോൾ 15 ലക്ഷത്തിലധികം കടമുണ്ട് ,നാട്ടുകാർ നമ്മെ അപമാനിക്കുന്നതിനേക്കാൾ നല്ലത് മരിക്കുകയാണ് എന്നായിരുന്നു മറുപടി.

അക്രമിക്കപ്പെട്ട ഹരീഷ് സഹോദരിയെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല, സമീപത്തുള്ള ബന്ധുവിനെ ഫോണിൽ വിളിച്ച് അവർ ഹരീഷിനെ ആശുപത്രിയിലാക്കി.ഹരീഷ് നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

അമൃത മാധേപുരയിലെ ഒരു കമ്പനിയിലെ ജീവനക്കാരിയാണ്.വളരെ ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ട്ടപ്പെട്ട രണ്ട് പേരും വിവാഹിതരല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts