യാത്രാക്കാരനേയും കുടുംബത്തേയും കയറ്റാതെ ബസ് പോയി;കെ.എസ്.ആർ.ടി.സിയോട് 7000 രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ തർക്ക പരിഹാര ഫോറം;ടിക്കറ്റ് ചാർജ്ജും മടക്കി നൽകണം.

ബെംഗളൂരു : നിങ്ങൾ ഓൺലൈനായി ബുക്ക് ചെയ്ത് മുന്കൂറായി ടിക്കറ്റിന് പണമടച്ചിട്ടും ബസ് നിങ്ങളെ കൂട്ടാതെ പോയാൽ എന്ത് ചെയ്യും? ഇങ്ങനെ പ്രശ്നത്തിൽ അകപ്പെട്ടപ്പോൾ കൃത്യമായ ഇടപെടലിലൂടെ സാധാരണ യാത്രക്കാരൻ്റെ ശക്തി എന്താണെന്ന് വെളിപ്പെടുത്തി കൊടുത്തിരിക്കുകയാണ് ശേഷാദ്രി പുരത്ത് താമസിക്കുന്ന സുനിൽ കുമാർ.ഇത് ഓരോ വായനക്കാർക്കും ഒരു മാതൃക കൂടിയാണ്. 25 മെയ് 2018ൽ തൻ്റെ നാടായ ചിക്കമഗളൂരിൽ പോയി തിരിച്ചു വരാൻ കർണാടക ആർ ടി സി യുടെ സ്ലീപ്പർ ടിക്കറ്റ് ഇദ്ദേഹം റിസർവ് ചെയ്തു, ഭാര്യയും 4 വയസായ കുട്ടിയും കൂടെയുണ്ട്.…

Read More

യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഓടുന്നത് ആർക്ക് വേണ്ടി? പ്രതിഷേധവുമായി യാത്രക്കാർ.

ബെംഗളുരു : രാവിലെ 8നുകണ്ണൂരിലെത്തും വിധം യശ്വന്ത് പൂർ-കണ്ണൂർ എക്സ്പ്രസിന്റെ(16527) സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ടു മലബാർ യാത്രക്കാരുടെ കൂട്ടായ്മ. മുൻപു12 മണിക്കൂർ എടുത്തിരുന്ന ട്രെയിനിന്റെ സമയക്രമം പലതവണയായി റെയിൽവേ മാറ്റിയതോടെ, ഇപ്പോൾ 14 മണിക്കൂറെടുത്ത് രാവിലെ 9.50നാണ് കണ്ണൂരിലെത്തുന്നത്. മറ്റു സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കായി പിടിച്ചിടുന്നതിനാൽ പലപ്പോഴും അരമണിക്കുറോളം വൈകാറുമുണ്ട്. ഇതേ തുടർന്നു രാവിലെ നാട്ടിലെത്താൻ ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. മുൻപത്തെപ്പോലെ ട്രെയിൻ രാവിലെ 8ന് എത്തും വിധം സമയം പുനഃകമീകരിക്കണം എന്നാവശ്യപ്പെട്ട് ബാംഗ്ലൂർ മലബാർ ട്രാവലേഴ്സ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (ബിഎംടിആർപിഎഫ്) കേന്ദ്ര വിദേശകാര്യ…

Read More

വിഷു- ഈസ്റ്റർ അവധി അടുത്തെത്തി;നാട്ടിലേക്കുള്ള തീവണ്ടികളെല്ലാം നിറഞ്ഞു കവിഞ്ഞു;കൊള്ള നിരക്കുമായി കളം നിറയാൻ സ്വകാര്യ ബസുകൾ;സ്പെഷ്യൽ ട്രെയിൻ പ്രതീക്ഷിച്ച് യാത്രക്കാർ.

ബെംഗളൂരു:ഈസ്റ്റർ-വിഷു അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക തീവണ്ടി പ്രഖ്യാപിക്കുന്നതും കാത്ത് ബെംഗളൂരു മലയാളികൾ. ഈസ്റ്ററും വിഷുവുമെല്ലാം അടുപ്പിച്ചു വരുന്നതിനാൽ നിരവധി മറുനാടൻ മലയാളികളാണ് ഈ സമയത്ത് നാട്ടിൽ പോകുന്നത്. മധ്യവേനലവധി കൂടിയായതിനാൽ യാത്രത്തിരക്ക് കൂടും. ഏപ്രിൽ ഏഴുമുതലുള്ള ദിവസങ്ങളിൽ നാട്ടിലേക്കുള്ള മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്. രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമായുള്ളൂ. ആഴ്ചയിൽ നാലുദിവസമുള്ള മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസിലും ഏതാനും ടിക്കറ്റുകൾ ലഭ്യമാണ്. മധ്യവേനലവധിയായതിനാൽ അവധി മുൻകൂട്ടി തീരുമാനിക്കുന്നവരാണ് മിക്ക മലയാളികളും. ഇതനുസരിച്ചാണ് തീവണ്ടികളിൽ ടിക്കറ്റ്…

Read More

വൈദ്യുതി വേഗത്തിൽ മുന്നേറാൻ കർണാടക;ഇ-വാഹനങ്ങളുടെ ബാറ്ററികൾ തദ്ദേശമായി നിർമ്മിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

ബെംഗളൂരു: ഇ-വാഹനങ്ങളുടെ ബാറ്ററികൾ കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായി നിർമിക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രിക് വെഹിക്കിൾ ക്ലസ്റ്റർ രൂപീകരിക്കാൻ കർണാടക സർക്കാർ. വാഹനവിലയുടെ 30% ബാറ്ററിയുടേതാണ്. ഇതിന്റെ ചെലവു കുറയ്ക്കാനായാൽ ഇ-വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാകുമെന്നും ഇലക്ട്രിക്വെഹിക്കിൾ ക്ലസ്റ്ററിന് പ്രത്യേക ഫണ്ട് നീക്കിവയ്ക്കുമെന്നും വ്യവസായ മന്ത്രി ജഗദീഷ് ഷട്ടർ പറഞ്ഞു. ഒട്ടേറെ സ്വകാര്യ കമ്പനികൾ ക്ലസ്റ്ററിൽ നിക്ഷേപിക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗൗരവ് ഗുപ്ത അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഫെയിം ഇന്ത്യ-2 പദ്ധതി പ്രകാരം കർണാടകയ്ക്ക് ലഭിക്കുന്ന 400 ഇ-ബസുകളിൽ 300 എണ്ണം…

Read More

ജോലിക്ക് പോകുകയായിരുന്ന യുവതിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു.

ബെംഗളൂരു : ജോലിക്ക് പോകവേ അജ്ഞാതൻ വാഹനത്തിൽ പിടിച്ചുകയറ്റി വിജനമായ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തിയതായി യുവതിയുടെ പരാതി. കോണപ്പന അഗ്രഹാരയിൽ ഗാർമെൻറ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന യുവതി രാവിലെ ആറുമണിയോടെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. കേസെടുത്ത ഇലക്ട്രോണിക് സിറ്റി പോലീസ് സിസിടിവി ക്യാമറകളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്

Read More

അറസ്റ്റിലായ ബോസിനെ രക്ഷിക്കാൻ കൂട്ടാളികൾ പോലീസുകാരെ വളഞ്ഞിട്ട് അക്രമിച്ചു;സിനിമാ സ്റ്റൈലിൽ അരങ്ങേറിയ സംഭവ പരമ്പരകൾക്കൊടുവിൽ “സ്ലംഭരത്”എന്ന ഗുണ്ടയെ പോലീസ് വെടി വച്ച് കൊന്നു.

ബെംഗളുരു :കൂട്ടാളികളുടെ സഹായത്തോടെ പൊലീസിനെ ആക്രമിച്ചുകടന്നുകളയാൻ ശ്രമിച്ച ഗുണ്ടാനേതാവ് ഭരത് (സ്ലംഭരത് -34)ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപിയിൽ അറസ്റ്റിലായ ഇയാളെ നഗരത്തിലേക്കു കൊണ്ടുവരുമ്പോൾ ഇന്നലെ പുലർച്ചെ 5 ന് പീനിയയിൽ ഗുണ്ടാസംഘം വളയുകയായിരുന്നു. 2 കാറുകളിലെത്തിയ ഗുണ്ടകൾ പൊലീസിനു നേരെ നിറയൊഴിച്ചു. ഇതിനിടെ,ഭരത് കോൺസ്ട്രബിളിന്റെ കൈ കടിച്ചു മുറിച്ചോടി കാറിൽ കയറി. ഇയാളെ ഹൈസറഘട്ട സോളെദേവനഹള്ളിയിൽ കണ്ടെത്തിയതായി സന്ദേശം ലഭിച്ചയുടൻ രാജഗോപാൽ നഗർ പൊലീസ്എത്തി വളഞ്ഞു. തുടർന്ന് ഭരത്തും സംഘവും പൊലീസിനു നേർക്കു വെടിയുതിർത്തപ്പോഴാണു തിരികെ വെടിവച്ചതെന്നു ബെംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി ശശികുമാർ അറിയിച്ചു. ആശുപ്രതിയിൽ…

Read More

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും,അവിടെല്ലാം കിടിലൻ ഹൈസ്പീഡ് വൈഫൈ വരുന്നു.

ബെംഗളൂരു നഗരത്തിൽ 2000 സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയുമായി ബിബിഎംപി. തിരക്കേറിയ ഇടങ്ങൾക്ക് പുറമേ പാർക്കുകൾ,കളിസ്ഥലങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണു വൈ ഫൈ സൗകര്യം ലഭ്യമാക്കുക. ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം, പിന്നീടുള്ള ഓരോ മണിക്കൂറിനും 50 രൂപവീതം ഈടാക്കുന്നതാണ് പദ്ധതി. വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുന്നതിനു സ്വകാര്യ ഏജൻസിയിൽ നിന്ന് ഓരോന്നിനും 10,000 രൂപവീതമാണ് വാടക ഇനത്തിൽ ബിബിഎംപി ഈടാക്കുക. 5 വർഷത്തേക്കാണു കരാർ നൽകിയിരിക്കുന്നത്. ഓരോ ഹോട്ട് സ്പോട്ടിൽ നിന്നും 3 കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് സിഗ്നലുകൾ ലഭ്യമാകും. ഐടി…

Read More

ഡൽഹി കലാപം സാന്ത്വന പ്രവർത്തനത്തിന് തയ്യാറെടുത്ത് ഓൾ ഇന്ത്യ കെഎംസിസി

ബെംഗളൂരു : വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ പ്രാണഭയത്തോടെ കഴിയുന്ന ഡൽഹി ജനതയുടെ മുന്നിൽ സാന്ത്വനവുമായി എ ഐ കെ എം സി സി പ്രതിനിധി സംഘം എത്തി. കൊല്ലപ്പെട്ടവരുടെയും നാശനഷ്ടം സംഭവിച്ചവരുടെയും വീടുകൾ സംഘം സന്ദർശിച്ചവരുന്നുണ്ട്. കലാപത്തിനിരയായവരെ സാന്ത്വനിപ്പിക്കാനും നഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിനും ഇന്ന് കാലത്താണ് കെഎംസിസിയുടെ പ്രതിനിധിസംഘം ബംഗളൂരുവിൽ നിന്നും ഡൽഹിയിലെത്തിയത് . ഈസ്സ ടിടികെ ടി സി മുനീർ ഹനീഫ് കല്ലക്കൻ അയാസ് നീലസാന്ദ്ര സുബൈർ കായക്കൊടി സിറാജ് ഡംലൂർ തുടങ്ങിയവർ ഡൽഹി കെഎംസിസി നേതാവ് അഡ്വക്കേറ്റ് ഹാരിസ് ബീരാൻ്റെയും ഹലീം…

Read More

ശിവമൊഗ്ഗ ടൗൺ -ചെന്നൈ എക്സ്പ്രസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

ബെംഗളൂരു: ആഴ്ചയിൽ 2 ദിവസമാക്കി സർവീസ് ദീർഘിപ്പിച്ച ശിവമൊഗ്ഗ ടൗൺ -ചെന്നെ എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി യെഡിയൂരപ്പ നിർവഹിച്ചു. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ വിഡിയോ കോൺഫറൻസിങ് മുഖേനയായിരുന്നുഫ്ലാഗ് ഓഫ്. കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി മുഖ്യാതിഥിയായിരുന്നു. ശി വമൊഗ്ഗ-ചെന്നെ തത്കാൽ എക്സ്പ്ര സ് (06221) തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11.55ന് ശിവമൊഗ്ഗയിൽ നിന്നു പുറപ്പെട്ട് ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 11.15ന് ചെന്നെയിലെത്തും. ചെന്നെ-ശിവമൊഗ്ഗ തത്കാൽഎക്സ്പ്രസ് (06222) ചൊവ്വ,ശനി ദിവസങ്ങളിൽ വൈകിട്ട് 3ന് ചെന്നൈയിൽ നിന്ന് പുറപെട്ട ബുധൻ ഞായർ…

Read More

തൊഴിലിൽ ശ്രദ്ധയില്ലാതെ മോഷ്ടാവ് ഉറങ്ങിപ്പോയി;രാവിലെ എഴുന്നേറ്റ വീട്ടുകാർ മോഷ്ടാവിനെ കൈകാര്യം ചെയ്തു.

ബെംഗളൂരു : കവർച്ചയ്ക്കിടെ ഉറങ്ങിപ്പോയ മോഷ്ടാവിനെ വീട്ടുകാർ കയ്യോടെ പിടികൂടി ദക്ഷിണ. കന്നഡ ജില്ലയിൽ വീടിൻറെ മേൽക്കൂര ഇളക്കി അകത്തു കടന്ന ബിഹാർ സ്വദേശി അനിൽ സഹാനിയാണ് സോഫയിൽ കിടന്ന് ഉറങ്ങിപ്പോയത്. രാവിലെ എഴുന്നേറ്റ ഗൃഹനാഥൻ  വീടിൻറെ മേൽക്കൂര ഇളകിയത് കണ്ട് നടത്തിയ പരിശോധനയിലാണ് അജ്ഞാതൻ വീടിനുള്ളിൽ കിടന്നുറങ്ങുന്നത് കണ്ടെത്തിയത്. വിളിച്ചുണർത്തി കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read More
Click Here to Follow Us