അറസ്റ്റിലായ ബോസിനെ രക്ഷിക്കാൻ കൂട്ടാളികൾ പോലീസുകാരെ വളഞ്ഞിട്ട് അക്രമിച്ചു;സിനിമാ സ്റ്റൈലിൽ അരങ്ങേറിയ സംഭവ പരമ്പരകൾക്കൊടുവിൽ “സ്ലംഭരത്”എന്ന ഗുണ്ടയെ പോലീസ് വെടി വച്ച് കൊന്നു.

ബെംഗളുരു :കൂട്ടാളികളുടെ സഹായത്തോടെ പൊലീസിനെ
ആക്രമിച്ചുകടന്നുകളയാൻ ശ്രമിച്ച ഗുണ്ടാനേതാവ് ഭരത് (സ്ലംഭരത് -34)ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

യുപിയിൽ അറസ്റ്റിലായ ഇയാളെ നഗരത്തിലേക്കു കൊണ്ടുവരുമ്പോൾ ഇന്നലെ പുലർച്ചെ 5 ന് പീനിയയിൽ ഗുണ്ടാസംഘം വളയുകയായിരുന്നു.

2 കാറുകളിലെത്തിയ ഗുണ്ടകൾ പൊലീസിനു നേരെ നിറയൊഴിച്ചു. ഇതിനിടെ,ഭരത് കോൺസ്ട്രബിളിന്റെ കൈ കടിച്ചു മുറിച്ചോടി കാറിൽ കയറി.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ഇയാളെ ഹൈസറഘട്ട സോളെദേവനഹള്ളിയിൽ കണ്ടെത്തിയതായി സന്ദേശം ലഭിച്ചയുടൻ
രാജഗോപാൽ നഗർ പൊലീസ്എത്തി വളഞ്ഞു.

തുടർന്ന് ഭരത്തും സംഘവും പൊലീസിനു
നേർക്കു വെടിയുതിർത്തപ്പോഴാണു തിരികെ വെടിവച്ചതെന്നു ബെംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി ശശികുമാർ അറിയിച്ചു.

ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts