എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും,അവിടെല്ലാം കിടിലൻ ഹൈസ്പീഡ് വൈഫൈ വരുന്നു.

ബെംഗളൂരു നഗരത്തിൽ 2000 സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയുമായി ബിബിഎംപി. തിരക്കേറിയ ഇടങ്ങൾക്ക് പുറമേ പാർക്കുകൾ,കളിസ്ഥലങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണു വൈ ഫൈ സൗകര്യം ലഭ്യമാക്കുക.

ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം, പിന്നീടുള്ള ഓരോ മണിക്കൂറിനും 50 രൂപവീതം ഈടാക്കുന്നതാണ് പദ്ധതി. വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുന്നതിനു സ്വകാര്യ ഏജൻസിയിൽ നിന്ന് ഓരോന്നിനും 10,000 രൂപവീതമാണ് വാടക ഇനത്തിൽ ബിബിഎംപി ഈടാക്കുക.

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

5 വർഷത്തേക്കാണു കരാർ നൽകിയിരിക്കുന്നത്. ഓരോ ഹോട്ട് സ്പോട്ടിൽ നിന്നും 3 കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് സിഗ്നലുകൾ ലഭ്യമാകും.

ഐടി നഗരത്തിൽ സാധാരണക്കാർക്കു വേഗത്തിലുള്ള ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിക്ക് പരിഹാരമായാണു സൗജന്യ സേവനം നൽകാൻ ബിബിഎംപി പദ്ധതി തയാറാക്കിയത്.

5 വർഷം മുൻപ് സെൻട്രൻ ബിസിനസ് ഡിസ്ട്രിക്റ്റിൽ സൗജന്യ വൈഫൈ ഇൻറർനെറ്റ് കണക്ഷൻ ഏർപ്പെടുത്തിയിരുന്നു എങ്കിലും ഇതിന്റെ കാര്യക്ഷമത സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

തിരക്കേറിയ സ്ഥലങ്ങളിൽ ഇന്റർനെറ്റിന്റെ വേഗം കുറയുന്നതും തടസ്സപ്പെടുന്നതുമായിരുന്നു പ്രധാന പോരായ്മ.

റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ നൽകിയിരുന്ന പദ്ധതിയിൽ നിന്ന് ഗൂഗിൾ ഈ വർഷം അവസാനത്തോടെ പിൻമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.

  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

2015ൽ ആരംഭിച്ച സേവനമാണു ഗൂഗിൾ നിർത്തലാക്കുന്നത്. എന്നാൽ റെയിൽവേയുടെ ഐടി വിഭാഗമായ റെയിൽടെക്തുടർന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us