ഡൽഹി കലാപം സാന്ത്വന പ്രവർത്തനത്തിന് തയ്യാറെടുത്ത് ഓൾ ഇന്ത്യ കെഎംസിസി

ബെംഗളൂരു : വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ
പ്രാണഭയത്തോടെ കഴിയുന്ന ഡൽഹി ജനതയുടെ മുന്നിൽ സാന്ത്വനവുമായി എ ഐ കെ എം സി സി പ്രതിനിധി സംഘം എത്തി.

കൊല്ലപ്പെട്ടവരുടെയും നാശനഷ്ടം സംഭവിച്ചവരുടെയും വീടുകൾ സംഘം സന്ദർശിച്ചവരുന്നുണ്ട്.

കലാപത്തിനിരയായവരെ സാന്ത്വനിപ്പിക്കാനും നഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിനും ഇന്ന് കാലത്താണ് കെഎംസിസിയുടെ പ്രതിനിധിസംഘം ബംഗളൂരുവിൽ നിന്നും ഡൽഹിയിലെത്തിയത് .

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ഈസ്സ ടിടികെ ടി സി മുനീർ ഹനീഫ് കല്ലക്കൻ അയാസ് നീലസാന്ദ്ര സുബൈർ കായക്കൊടി സിറാജ് ഡംലൂർ തുടങ്ങിയവർ ഡൽഹി കെഎംസിസി നേതാവ് അഡ്വക്കേറ്റ് ഹാരിസ് ബീരാൻ്റെയും ഹലീം സാഹിബിൻ്റെയും മറ്റു നേതാക്കളുടെയും കൂടെയാണ് കലാപ ഭൂമിയിൽ സാന്ത്വന പര്യടനം നടത്തുന്നത്.

എഐകെഎംസിസി ദേശീയ പ്രസിഡണ്ട് എം കെ നൗഷാദ് ജനറൽസെക്രട്ടറി ഷംസുദ്ദീൻ അബൂബക്കർ നാളെ കാലത്ത് ഡൽഹിയിലെത്തിയതിന്ന് ശേഷം മുസ്ലിം ലീഗ് നേതാക്കളുമായ് കൂടിആലോചിച്ച് മുന്നോട്ടുളള സാന്ത്വന പ്രവർത്തനം ഊർജ്ജിതമാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts